പൂരി ഉണ്ടാക്കുമ്പോൾ അത് കുറച്ചൊന്നു ഹെൽത്തിയാക്കാൻ ചെറുപയർ ഉപയോഗിച്ച് പൂരി ഉണ്ടാക്കിയാലോ?
വേണ്ട ചേരുവകൾ
ചെറുപയർ – 1/2 കപ്പ്
വെള്ളം – 3 ടേബിൾപൂൺ (അരയ്ക്കാൻ)
ഗോതമ്പ്പൊടി – 3 കപ്പ്
പുതിനയില – 8-10 ഇലകൾ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എട്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച ചെറുപയർ കഴുകി വാരിയ ശേഷം മൂന്ന് ടേബിൾപൂൺ വെള്ളവും കുറച്ച് പുതിനയിലയും (പുതിനയുടെ സ്വാദ് ഇഷ്ടമില്ലാത്തവർ ചേർക്കണം എന്നില്ല), ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും ഉപ്പും അരച്ചുവെച്ച ചെറുപയർ മിശ്രിതവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പൂരിയുടെ മാവ് പോലെ കുഴച്ചെടുക്കുക. ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് കുഴച്ച ശേഷം 20 മിനിറ്റ് മാവ് മൂടിവയ്ക്കാം. അതിനുശേഷം മാവ് ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തി എണ്ണയിൽ വറുത്തു കോരി എടുക്കാം. ഇതോടെ ചെറുപയർ പൂരി റെഡി.
content highlight: healthy-green-gram-puri-recipe
















