ഭയം, ജിജ്ഞാസ, സാഹസികത എന്നിവയ്ക്കായുള്ള മനുഷ്യന്റെ ഈ ആഗ്രഹത്തെയാണ് പാരാനോര്‍മല്‍ ടൂറിസം മുഖമുദ്രയാക്കുന്നതാക്കുന്നത്. നിഗൂഡതകള്‍ നിറഞ്ഞ ഒരു സ്ഥലത്തേക്കുളള യാത്ര അതാണ് പാരാനോര്‍മല്‍ ടൂറിസംകൊണ്ട് അര്‍ഥമാക്കുന്നത്.എന്താണ് പാരാനോര്‍മല്‍ ടൂറിസം… പേര് സൂചിപ്പിക്കുന്നതുപോലെതന്നെ അജ്ഞാതമായതിനെക്കുറിച്ച് അറിയാന്‍ ‘പ്രേതബാധയുള്ള’ അല്ലെങ്കില്‍ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥലം സന്ദര്‍ശിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഗോസ്റ്റ് ടൂറിസത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമുണ്ട്. പ്രേതബാധയുള്ള സ്ഥലങ്ങളോടും പ്രേതങ്ങളുടെ ഏറ്റുമുട്ടലുകളോടുമുള്ള ആകര്‍ഷണം പുരാതന നാഗരികതകളിലും നാടോടിക്കഥകളിലും കണ്ടെത്താനാകും. എന്നിരുന്നാലും, ഒരു വാണിജ്യ സംരംഭമെന്ന നിലയില്‍ ഗോസ്റ്റ് ടൂറിസം എന്ന ആധുനിക ആശയം 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ശ്രദ്ധ നേടാന്‍ തുടങ്ങിയത്.
ലണ്ടന്‍, എഡിന്‍ബര്‍ഗ് തുടങ്ങിയ നഗരങ്ങളിലെ ഗോസ്റ്റ് ടൂറുകളാണ് ജനപ്രീതിയില്‍ ഗോസ്റ്റ് ടൂറിസത്തിന്റെ ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്ന്. അവിടെ സന്ദര്‍ശകരെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഭൂതകാലത്തിന്റെ രസകരമായ കഥകള്‍ പറയുകയും ചെയ്യുന്നു. ഈ ടൂറുകള്‍ പലപ്പോഴും കോട്ടകള്‍, ജയിലുകള്‍, സെമിത്തേരികള്‍ തുടങ്ങിയ പ്രശസ്തമായ ‘പ്രേത’സ്ഥലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമാനുഷിക ശക്തിയുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് ഗൈഡുകളുടെ സഹായത്തോടെ ടൂറുകള്‍ പ്ലാന്‍ ചെയ്യുന്നതാണ് പാരാനോര്‍മല്‍ ടൂറിസം. ഇത്തരം യാത്രകള്‍ അന്ധവിശ്വാസങ്ങള്‍ നീക്കം ചെയ്യുന്നതിനും അസാധാരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കാനും ഊന്നല്‍ നല്‍കുന്നു. Travel Chanel.com പറയുന്നതനുസരിച്ച് സഞ്ചാരികള്‍ പാരാനോര്‍മല്‍ തീം കണ്‍വെന്‍ഷനുകളിലും ഉത്സവങ്ങളിലും പങ്കെടുക്കുകയും ഇത്തരം ടൂറുകളില്‍ ചേരുകയും ഒക്കെ ചെയ്യുന്ന യാത്രാവ്യവസായത്തിനുള്ളിലെ ഒരിടം എന്നാണ്.
അമേരിക്കയും ഇംഗ്ലണ്ടും പോലെയുള്ള രാജ്യങ്ങളില്‍ ഇത്തരം ടൂറിസം വളരെ പ്രശസ്തമാണ്. ഗൈഡുകളായിരിക്കും നമ്മെ ഇത്തരം സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുന്നത്. ഒരു രാത്രി തങ്ങുന്ന രീതികള്‍, ഇവന്റുകള്‍ ഇവയൊക്കെ ഈ ടൂറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊളറാഡോയിലെ എസ്റ്റെസ് പാര്‍ക്കിലുള്ള സ്റ്റാന്‍ലി ഹോട്ടലാണ് യുഎസിലെ പ്രധാനപ്പെട്ട ഒരു ‘പ്രേതബാധ’ ഉള്ളയിടം. യുകെയില്‍, അത് ചില്ലിംഗ്ഹാം കാസില്‍ ആയിരിക്കണം. ‘ബ്രിട്ടനിലെ പ്രേതബാധയുള്ള ചരിത്രമുറങ്ങുന്ന കോട്ട’ എന്ന പേരില്‍ ഈ സ്ഥലം കുപ്രസിദ്ധമാണ്. 2016-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 38% ആളുകളും അവരുടെ അവധിക്കാലങ്ങളില്‍ പ്രേത യാത്രകളോ അല്ലെങ്കില്‍ പ്രേതാലയങ്ങള്‍ സന്ദര്‍ശിക്കുകയോ പോലുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിവരുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതിലും ആശ്ചര്യമെന്നു പറയട്ടെ, 44% സഞ്ചാരികളും ഇത്തരം സ്ഥലങ്ങള്‍ തങ്ങളുടെ പ്രാഥമിക അവധിക്കാല ലക്ഷ്യസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരുന്നു.
രാജസ്ഥാനിലെ ഭാംഗഡ് കോട്ട , കുല്‍ധാര ഗ്രാമം, കുര്‍സിയോങ്ങിലെ ഡൗ ഹില്‍, ഡുമാസ് ബീച്ച് ഇവയൊക്കെയാണ്. ഭാംഗഡ് കോട്ട ഇക്കാര്യത്തില്‍ കുപ്രസിദ്ധമാണ്. വൈകീട്ട് കോട്ടയ്ക്കകത്തേക്ക് പ്രവേശനം പോലുമില്ല. നിഗൂഢതയില്‍ പൊതിഞ്ഞ ഈ കോട്ട ഒരു മാന്ത്രികനാല്‍ ശപിക്കെപ്പെട്ടതെന്നാന്നാണ് വിശ്വാസം. ഗുജറാത്തിലെ ഡുമാസ് ബീച്ചാണ് അടുത്തത്. ഇവിടെ സന്ദര്‍ശകര്‍ക്ക് ആത്മാക്കളുടെ കുശുകുശുപ്പുകള്‍ കേള്‍ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. പശ്ചിമബംഗാളിലെ ഡൈ ഹില്‍ കുര്‍സിയോങ്ങിലെ ഹില്‍ സ്‌റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഡൗ ഹില്‍ തലയില്ലാത്ത ആണ്‍കുട്ടിയുടെ പ്രേതം വേട്ടയാടുന്നതായി പറയപ്പെടുന്നു. രാജസ്ഥാനിലെ കുല്‍ധാര വില്ലേജാണ് അടുത്തത്. ജയ്‌സാല്‍മീറിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഗ്രാമം നിഗൂഢതകളും ഐതീഹ്യങ്ങളും നിറഞ്ഞതാണ്. നാടോടിക്കഥകള്‍ അനുസരിച്ച് കുല്‍ധാര നിവാസികള്‍ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായ ഒരു കഥയുണ്ട്.
STORY HIGHLIGHTS : indian-tourists-attracted-to-paranormal-tourism