മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാലയുടെ ഡി – സോൺ കലോത്സവത്തിനിടെ സംഘർഷം. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കലോത്സവം തടസപ്പെട്ടു. മത്സരങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാർഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേർക്കു പരുക്കേറ്റിട്ടുണ്ട്.
അതേസമയം പരുക്കേറ്റ കെഎസ്‌യു വിദ്യാർഥികളുമായി പോയ ആംബുലൻസ്, എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു.സംഘർഷത്തെ തുടർന്ന് ഡി–സോൺ കലോത്സവം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. നാടക അവതരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പോലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. കലോത്സവം തുടരുന്നതുമായി ബന്ധപ്പെട്ട് പോലീസിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച നടക്കുകയാണ്.
STORY HIGHLIGHT: sfi ksu clash while calicut university