Kerala

നിധി കണ്ടെത്താന്‍ കിണറ്റില്‍ കുഴി കുത്തി; മുസ്ലിം ലീഗ് നേതാവുള്‍പ്പെടെ 5 പേര്‍ പിടിയില്‍ – treasure

നിധി കണ്ടെത്തുന്നതിന് കിണറ്റില്‍ കുഴിക്കുന്നതിനിടെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കെ.എം.മുജീബ് റഹ്‌മാന്‍, കെ.എ.മുഹമ്മദ് ജാഫര്‍, അജാസ്, എന്‍.കെ.സഹദുദ്ദീന്‍, മുഹമ്മദ് ഫിറോസ് എന്നിവരാണ് അറസ്റ്റിലായത്. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിലാണ് സംഭവം.

കാസര്‍കോട്-മംഗളൂരു ദേശീയപാതയ്ക്കരികിലെ പുരാതനമായ ആരിക്കാടി കോട്ടയിലെ കിണറിലാണ് നിധി കണ്ടെത്താനായി സംഘം തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് കിളച്ചത്. വെള്ളമില്ലാത്ത കിണറില്‍ കിളക്കുന്ന ശബ്ദംകേട്ട ചിലര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.

നിധിവേട്ടയാണ് സംഘം നടത്തിയതെന്നും കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. നിലവില്‍ കുറ്റംചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേര്‍ന്നതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

STORY HIGHLIGHT: treasure