Kerala

വയനാട്ടിൽ വീണ്ടും കടുവ?; കുറുക്കൻമൂലയിൽ വളർത്തുനായയെ ആക്രമിച്ചു

വയനാട്ടിൽ ജനവാസമേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യമെന്ന് സംശയം. കുറുക്കൻ മൂല കാവേരി പൊയിലിൽ ആണ് സംഭവം. കടുവയെ കണ്ടത് വനഭാഗത്തോട് ചേർന്നയിടത്താണ് എന്നാണ് പ്രദേശവാസി പറയുന്നത്. കടുവ ഇന്നലെ ലക്ഷ്മിയുടെ വീട്ടിലെ വളർത്തുനായയെ ആക്രമിച്ചുവെന്നാണ് ഇവർ പറയുന്നത്. താൻ കടുവയെ നേരിട്ട് കണ്ടുവെന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം, പ്രദേശത്ത് തിരച്ചിൽ നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ഇത് പുലിയാകാനാണ് സാധ്യതയെന്നാണ്.