കെപിസിസി പുനഃസംഘടന ചര്‍ച്ചയില്‍ അഭിപ്രായം പറയാനില്ലെന്ന് ചാണ്ടി ഉമ്മന്‍. പാര്‍ട്ടി ഉചിതമായ തീരുമാനം എടുത്താല്‍ അനുസരിക്കാന്‍ ബാധ്യസ്ഥതമാണ്. നേതൃത്വം തുടരണമോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആരും പൊതുവേദിയില്‍ ചര്‍ച്ച നടത്താന്‍ പാടില്ല. പ്രതിപക്ഷ നേതാവും കെപിസി സി അധ്യക്ഷനും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കെ പി സി സി പ്രസിഡന്റിന്റെ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം മാധ്യമങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. കെപിസിസി പ്രസിഡന്റ് സമര്‍ത്ഥമായി പാര്‍ട്ടിയെ നയിക്കുന്നു. അത് എല്ലാവര്ക്കും അറിയാം. അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതും പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.