വളരെ എളുപ്പത്തില്‍ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കാവുന്ന രുചിയേറിയ ഓംലറ്റ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും ഈ വിഭവം. വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ചേരുവകൾ
- മുട്ട -2 എണ്ണം
- തക്കാളി -2 എണ്ണം
- സവാള -ഒന്ന്
- കുരുമുളക് പൊടി -അര ടീസ്പൂണ്‍
- മുളക്‌പൊടി -ഒരു ടീസ്പൂണ്‍
- കറുവാപ്പട്ട -അര ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- വെളുത്തുള്ളി – 4 എണ്ണം ചെറുതായി അരിഞ്ഞത്
- എണ്ണ -ഒന്നര ടേബിള്‍ സ്പൂണ്‍
തയ്യറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വെളുത്തുള്ളി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് തക്കാളി ചേര്‍ത്ത് വേവിച്ചെടുക്കുക. മറ്റൊരു പാന്‍ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം കനം കുറച്ച് അരിഞ്ഞെടുത്ത സവാള ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. നേരത്തെ തയ്യാറാക്കിവെച്ച തക്കാളിക്കൂട്ടിലേക്ക് ഉപ്പ്, കുരുമുളക് പൊടി, കറുവാപ്പട്ട, മുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം മുട്ട പൊട്ടിച്ച് ഇതിന് മുകളിലേക്ക് ഒഴിക്കാം. മുട്ട നന്നായി വെന്തുകഴിയുമ്പോള്‍ വറുത്തുവെച്ച സവാള മുകളില്‍ വിതറിക്കൊടുക്കാം.
STORY HIGHLIGHT: iranian style egg omelette