Recipe

ഓട്‌സ് കൊണ്ടൊരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് ആയാലോ – overnight oats recipe

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിലാണേല്‍ ഇനി ഒരു ഓട്‌സ് റെസിപ്പി പരീക്ഷിക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കുവാന്‍ കഴിയുന്ന ഐറ്റം. നിമിഷ നേരം കൊണ്ട് തയ്യറാക്കിയെടുക്കാം ഈ ഓവര്‍ നൈറ്റ് ഓട്‌സ്.

ചേരുവകൾ

ഓട്‌സ് -അരക്കപ്പ്
പാല്‍ -അര ക്കപ്പ്
യോഗട്ട്- 1 കപ്പ്
ചിയ സീഡ്- 1 സ്പൂണ്‍
തേന്‍ -1 സ്പൂണ്‍
ഈന്തപ്പഴം-3
ആപ്പിള്‍-1
കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള്

തയ്യറാക്കുന്ന വിധം

ഓട്‌സ്, പാല്‍, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. രാവിലെ പുറത്തെടുത്ത് വെച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചിട്ട് കഴിയ്ക്കാം. പാലിന് പകരം ഓട്‌സ് മില്‍ക്കോ ബദാം മില്‍ക്കോ വേണമെങ്കില്‍ ഉപയോഗിക്കാം. ഏത് പഴങ്ങൾ ഉപയോഗിച്ചും ഇത് തയ്യറാക്കാം.

STORY HIGHLIGHT: overnight oats recipe