Kerala

പത്തനാപുരത്ത് പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്നു

പത്തനാപുരത്ത് പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്നു. പുലിയാണ് ആക്രമി ച്ചതെന്ന് നാട്ടുകാര്‍.കുരുമ്പിനാം കുഴി ക്ഷീര കര്‍ഷകനായ ബിജുവിന്റ പശുവാണ് ചത്തത്. നഷ്ട പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ പശുവിന്റെ അലര്‍ച്ച കേട്ട് ബിജുവിന്റ ഭാര്യ വന്ന് നോക്കിയപ്പോള്‍ പശു പിടയുന്നതാണ് കണ്ടത് അല്‍പ്പ സമയത്തിനകം പശു ചാവുകയും ചെയ്തു. തന്റെ പശുവിനെ പുലിയാണ് ആക്രമിച്ചതെന്ന് ബിജു പറഞ്ഞു.

അതേസമയം പുലിയാണ് പശുവിനെ ആക്രമിചതെന്നതിന് തെളിവ് ലഭിച്ചില്ലെന്നും അമ്പനാര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ പറഞ്ഞു.