ഒരുകാലത്ത് യൂട്യൂബിൽ വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടുള്ള ഒരു ചാനലായിരുന്നു കരിക്ക് എന്ന ചാനൽ ഈ ചാനലിന്റെതായി പുറത്തുവന്ന വീഡിയോകൾ എല്ലാം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ള ഒരു ചാനലും ഒരുപക്ഷേ കരിക്കിന്റെ ചാനൽ തന്നെയായിരിക്കും എന്നാൽ പിന്നീട് ഇവർക്ക് എന്ത് സംഭവിച്ചു ഈ ചാനലിന്റെ വളർച്ച പോലെ തന്നെ ചാനലിന്റെ തളർച്ചയും പലരും നേരിട്ട് കണ്ടതാണ് എന്താണ് ചാനലിന് സംഭവിച്ചത് എന്ന് ആർക്കും ഇപ്പോഴും അറിയില്ല ചാനലിന് സംഭവിച്ചതിനെ കുറിച്ച് ഒരു ഫേസ്ബുക്ക് പേജിൽ വരുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ചെറുപ്പക്കാരായ കഥാപാത്രങ്ങൾക്ക് പതുക്കെ പതുക്കെ പ്രായമേറും….. ‘കരിക്കി’ന് സംഭവിച്ചത് ……
രസകരമായ കഥകളിലൂടെയും അവതരണ ശൈലിയിലൂടെയും വളരെ വേഗം പ്രേക്ഷകരെ കയ്യിലെടുത്തവരാണ് കരിക്ക് ടീം .ഇപ്പോൾ ഇതാ കരിക്ക് ടീമിനെ കുറിച്ച് ഡെന്നിസ് അറക്കൽ എഴുതിയ വരികളാണ് ശ്രദ്ധേയമാകുന്നത് . ” എറണാകുളത്ത് ഗോൾസൂക്ക് പിന്നിലായുള്ള എന്റെ ഓഫീസിന്റെ തൊട്ടടുത്തുള്ള വീട്ടിൽ ഒരു കൂട്ടം ചെറുപ്പക്കാർ എന്തോ ടെലിഫിലിം ഷൂട്ട് ചെയ്യുന്നുണ്ടെന്ന് ഞാൻ അറിയുന്നത് ഈ പറഞ്ഞ വീടിനും എന്റെ ഓഫീസിനും ഇടയ്ക്കുള്ള സോഡാ കടക്കാരൻ പറഞ്ഞാണ്.
ചിരിയും കളിയുമായി റോഡരികിൽ കണ്ടിരുന്ന ഈ പയ്യന്മാർ പിന്നീട് ലോകം മൊത്തം അറിയപ്പെടുന്ന കരിക്കായി മാറിയത് മലയാള വെബ് സീരീസിന്റെ ചരിത്രം കൂടെയാണ് . മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹിറ്റ് വെബ് സീരീസ് ആയ കരിക്കിന്റെ ‘തേരാപാര’ ന്യൂ ജനറേഷൻ പിള്ളേർക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകാൻ കാരണം എന്താണ് . ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും രണ്ടു കാര്യങ്ങൾ പ്രധാനപ്പെട്ടതാണ് .
ഒന്നാമത് കരിക്കിന്റെ സമയം .വെബ് സീരിയലുകൾ എന്ന ഐഡിയ അതിന്റെ പൂർണമായ മാർക്കറ്റിംഗ് സാധ്യതകളോട് കൂടി ഹിന്ദിയിൽ അവൈലബിൾ ആയിരുന്നെങ്കിലും മലയാളത്തിൽ അത് പുതുമയുള്ളതായിരുന്നു. 2016- 18 ഓടുകൂടി facebook ൽ നിന്ന് ചെറുപ്പക്കാർ കൂട്ടമായി instagram ലേക്കും youtube ലേക്കും ഒഴുകിയിറങ്ങിയപ്പോൾ ചെറുപ്പക്കാരെ പിടിച്ചിരുത്താൻ ഒതുങ്ങുന്ന മലയാളം കണ്ടെന്റുകൾ youtube ൽ കുറവായിരുന്നു .
സാധാരണ ചെറുപ്പക്കാരുടെ ആർക്കും റിലേറ്റ് ചെയ്യാനാവുന്ന ജീവിത പ്രാരാബ്ദങ്ങൾ തമാശ രൂപേ അവതരിപ്പിച്ചു കൊണ്ടാണ് കരിക്ക് ശ്രദ്ധ പിടിച്ചു പറ്റുന്നത് ര.ണ്ടാമത് തേരാപാര യുടെ കഥയും കഥാപാത്രങ്ങളും. കേരളത്തിൽ എവിടെ തിരഞ്ഞാലും എൻജിനീയറിംഗ് പഠിച്ചിറങ്ങിയ കുട്ടികളുള്ള ആ സമയത്ത് സപ്ലി പരീക്ഷയുടെ പ്രശ്നങ്ങളും ഒരു നല്ല ജോലി കിട്ടാനുള്ള തടസ്സങ്ങളും കേരളത്തിന്റെ പല ജില്ലയിൽ നിന്ന് എറണാകുളത്ത് വന്ന് വാടകയ്ക്ക് താമസിച്ച്ജോ ലി അന്വേഷിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ വിജയകരമായി കരിക്കിന് സാധിച്ചു .
അങ്ങനെ ജോർജും ശംഭുവും ഷിബുവും ലോലനും ഒക്കെ കേരളത്തിലെ ആബാലവൃത്തം ജനങ്ങളുടെയും കണ്ണിലുണ്ണികളായി .ഇൻസ്റ്റാഗ്രാമിൽ ഒരിക്കലും കാണാത്ത ചാറ്റിലൂടെ പ്രണയിക്കുന്ന സ്വപ്നസുന്ദരികൾ അശ്വതി അച്ചുവുമായി . പക്ഷേ 20 എപ്പിസോഡുകൾക്ക് ശേഷം 2019 ൽ തേരാപാര അവസാനിപ്പിച്ച് അതിനുശേഷം തുടങ്ങിയ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ തേരാപാരയുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ മുന്നിലായിരുന്ന പുതിയ എപ്പിസോഡുകൾ കണ്ട പഴയ കരിക്കിന്റെ ആരാധകർക്ക് എവിടെയോ എന്തോ
നഷ്ടപ്പെട്ട പോലെ തോന്നി.
എന്റെ കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും ഒരുപോലെ പറഞ്ഞു, കരിക്ക് പഴയ കരിക്കല്ലാത്ത പോലെ എവിടെയോ എന്തോ ഒരു ഫ്രഷ്നെസ്സ് നഷ്ടപ്പെട്ട പോലെ ,എന്തൊക്കെയോ വല്ലാതെ മാറിയിരിക്കുന്നു .ശരിക്കും എന്താണ് കരിക്കിന് സംഭവിച്ചത് .
ആദ്യത്തെ പ്രശ്നം കാലമാണ് .അതെ .കരിക്കിന്റെ തേരാപ്പാരയിലെ കഥയിലെ ഏറ്റവും വലിയ വില്ലൻ സത്യത്തിൽ മുന്നോട്ടു പോകുന്ന സമയമാണ് .കാരണം ചെറുപ്പക്കാരുടെ കഥ അധികം നാൾ പറയാനാവില്ല. ചെറുപ്പക്കാരായ കഥാപാത്രങ്ങൾക്ക് പതുക്കെ പതുക്കെ പ്രായമേറും. പ്രായം അവരുടെ മുഖത്ത് പ്രതിഫലിക്കും കഥ പിന്നീട് മുന്നോട്ടു പോകണമെങ്കിൽ അവരുടെ ജീവിതാവസ്ഥയിൽ മാറ്റങ്ങൾ വരണം. ചില കഥാപാത്രങ്ങൾക്ക് ജോലി കിട്ടണം ,കല്യാണം കഴിക്കണം ,അങ്ങനെ അങ്ങനെ പക്ഷേ അങ്ങനെ ജോർജോ മറ്റോ ചെയ്താൽ പിന്നെ ഒരുമിച്ചുള്ള പ്രാരാബ്ദങ്ങൾ ഇല്ല. ഒരുമിച്ചുള്ള പ്രാരാബ്ദ ജീവിതം ഇല്ലെങ്കിൽ പിന്നെ തേരാപ്പാര ഇല്ല .
അതുകൊണ്ടുതന്നെ തേരാപ്പാര എന്ന വെബ് സീരീസ് നിർത്തിയത് കരിക്ക് ടീമിന്റെ ഏറ്റവും ബുദ്ധിയുള്ള തീരുമാനമായിരുന്നു. രണ്ടാമത്തെ പ്രശ്നം, ശരിക്കും ആദ്യത്തെ പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. ലോലനായും ജോർജ് ആയും അഭിനയിക്കുന്ന നടന്മാർ പഴയ 22 വയസ്സുകാരിൽ നിന്നും മാറി 30 വയസ്സുകാരിലേക്ക് അടുത്തപ്പോൾ അവർ ചെയ്യുന്ന കഥാപാത്രങ്ങൾ മാറി. അതിൻറെ കൂടെ കൂടുതൽ കാമ്പുള്ള സീരിയസ് ആയിട്ടുള്ള കഥകളായി മാറുന്ന കാലത്തിനനുസരിച്ച് പ്രൊഡക്ഷൻ ക്വാളിറ്റി മെച്ചപ്പെട്ടു .അത് യഥാർത്ഥത്തിൽ കരിക്കിന്റെ ഫ്രഷ്നെസ്സ് നഷ്ടപ്പെട്ടതല്ല ,കരിക്ക് മാറിയതാണ് .
പണ്ട് നമ്മെ സന്തോഷിപ്പിച്ച റോഡ് സൈഡിൽ ഉന്മേഷത്തിനും ഫ്രഷ്നെസ്സിനുമായി ഒറ്റവലിക്ക് കുടിച്ചിരുന്ന മധുരം മാത്രമുള്ള കരിക്കും അതിന്റെ വെള്ളവുമല്ല ഇപ്പോഴുള്ളത്. പിന്നെയോ ചമ്മന്തിയായും എരിവുള്ള മീൻ കറിയായും മോര് കാച്ചിയതായും തോരനായും പുട്ടിലെയും ഇടിയപ്പത്തിലെയും തരിപ്പായും കൊഴുക്കട്ടയിലെയും അടയിലെയും മധുരമായും മാറിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നമ്മെ രസിപ്പിക്കുന്ന നാളികേരമാണ്…..