Kerala

കണ്ണൂരിൽ വളർത്തുനായയെ വന്യജീവി കൊണ്ടുപോയി, കടുവയെന്ന് നാട്ടുകാർ

കണ്ണൂര്‍ കീഴ്പ്പള്ളിക്കടുത്ത് ചതിരൂരില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചു. ചതിരൂരിലെ ബിനോയിയുടെ വളര്‍ത്തുനായയെ ആണ് വന്യജീവി പിടിച്ചുകൊണ്ടുപോയത്. പ്രദേശത്ത് കടുവയിറങ്ങിയതായാണ് നിഗമനം.

പ്രദേശത്ത് വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ വനമേഖലയില്‍ കടുവയുടെതെന്ന് തോന്നുന്ന തരത്തില്‍ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

അതേസമയം പത്തനാപുരം കരവൂരില്‍ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്നു. പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍. കുരുമ്പിനാം കുഴി ക്ഷീര കര്‍ഷകനായ ബിജുവിന്റ പശുവാണ് ചത്തത്. നഷ്ട പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.