ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാരണവര്‍ വധക്കേസ് പ്രതിയായ ഷെറിനെ വിടുന്നതു സംബന്ധിച്ചത്. വിവാദമായ കൊലപാതക കേസില്‍ ജീവപര്യന്തം സിക്ഷിക്കപ്പെട്ട ഷെറിന്‍ വിയ്യൂര്‍ വനിതാ ജയിലില്‍ കഴിയവെയാണ് അകാല വിടുതല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, അകാല വിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനേ സര്‍ക്കാരിന് കഴിയൂ. ഗവര്‍മറാണ് തീരുമാനം എടുക്കുന്നതും, ഉത്തരവില്‍ ഒപ്പിടുന്നതും. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ അനുസരിക്കുകയും നടപ്പാക്കുകയുമാണ് ഗവര്‍ണറുടെ ഉത്തരവാദിത്വം. മന്ത്രിസഭാ യോഗം ജയില്‍ അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനം ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഇവയാണ്.
ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതല്‍ അനുവദിക്കുന്നതിന്‍ ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കും. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിലെ 08.08.2024 ല്‍ കൂടിയ ഉപദേശക സമിതിയുടെ ശിപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണിത്.
ഹൈക്കോടതിയിലെ ഗവണ്‍മെന്റ് സ്‌പെഷ്യല്‍ പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ എന്നിവരുടെ മാസവേതനം പരിഷ്‌ക്കരിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കില്‍ വര്‍ദ്ധിപ്പിക്കും.
വര്‍ദ്ധനവിന് 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി കുടിശ്ശിക അനുവദിക്കും.
അഡ്വക്കേറ്റ് ജനലിന്റെ ഫീസ്, അലവന്‍സ് എന്നിവയും അഡീഷണല്‍ അഡ്വക്കേറ്റ്‌സ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ ഫീസ്, അലവന്‍സ് എന്നിവയും പരിഷ്‌കരിക്കും.
റീട്ടെയ്‌നര്‍ ഫീസ് – 2,50,000, അലവന്‍സ് – 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന് – 60,000, ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് – 15,000, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് -7500 എന്നിങ്ങനെയാണിത്.
കായികതാരങ്ങളായ ചിത്തരേഷ് നടേശനും, ഷിനു ചൊവ്വക്കും ആംഡ് പോലീസ് ബറ്റാലിയനില്‍ ആംഡ് പോലീസ് ഇന്‍സ്‌പെക്ടറുടെ രണ്ട് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കും. ബറ്റാലിയനില്‍ അടുത്ത് ഉണ്ടാകുന്ന ആംഡ് പോലീസ് ഇന്‍സ്‌പെക്ടറുടെ രണ്ട് റെഗുലര്‍ ഒഴിവുകളില്‍ അവരുടെ നിയമനം ക്രമീകരിക്കും.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ & ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ ഒരു കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേര്‍ തസ്തിക സൃഷ്ടിക്കും. ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തിക ദിവസവേതനാടിസ്ഥാനത്തില്‍ അനുവദിക്കും.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബോര്‍ഡുകള്‍, കമ്മീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഐടി ഉല്‍പനങ്ങള്‍ വാങ്ങുമ്പോള്‍ ഒരേ സ്‌പെസിഫിക്കേഷനുള്ള ഇനങ്ങളുടെ വില ജം പോര്‍ട്ടലില്‍ ലഭ്യമായ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോര്‍ട്ടല്‍ മുഖേന സംഭരിക്കേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സെന്‍ട്രലൈസ്ഡ് പ്രൊക്വയര്‍മെന്റ് റെയ്റ്റ് കോണ്‍ട്രാക്ട് സിസ്റ്റം തുടരും.
കൂടുതല്‍ പൊതു ഐ.ടി ഉല്‍പ്പന്നങ്ങളുടെ സ്‌പെസിഫിക്കേഷനുകള്‍ നിശ്ചയിച്ച് അവയുടെ വില വിവരങ്ങള്‍ സഹിതം CPRCS പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഐ ടി മിഷന്‍ ഡയറക്ടര്‍ സ്വീകരിക്കേണ്ടതാണ്.
മൂലഉപകരണം ഉല്‍പാദകര്‍ക്കുള്ള (OEM) പണം അടയ്ക്കാനുള്ള കാലതാമസം ഒഴിവാക്കുവാനും CPRCS വഴി ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഡെലിവറി / സേവനം വേഗത്തിലാക്കുവാനും CPRCS ന്റെ നിലവിലെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ കേരള സ്റ്റേറ്റ് ഐ ടി മിഷനും കെല്‍ട്രോണും കൈക്കൊള്ളണം.
ജെം (GeM) പോര്‍ട്ടലിന്റെ ഉപയോഗം സംബന്ധിച്ച് വകുപ്പുകള്‍ക്ക് ആവശ്യമായ പരിശീലനവും പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റ് വഴി നല്‍കിയിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ഉറപ്പാക്കണം.
മുന്‍ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായിരുന്ന ബി.രാധാകൃഷ്ണനെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി 2 വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
CONTENT HIGH LIGHTS; Punishment commuted and premature release of Karanavar murder accused: High Court revises pleaders’ wages: Appointment to sportspersons; Cabinet yoga decisions like this