India

11 മണിക്ക് ശേഷം കുട്ടികൾക്ക് തിയറ്ററിൽ വിലക്ക്; സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി | no-children-under-16-allowed-for-film-shows

രാത്രി 11 മണി മുതൽ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം

ബെംഗളൂരു: രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. ഈ ഉത്തരവ് അടിയന്തരമായി സംസ്ഥാനസർക്കാരിനോട് നടപ്പാക്കാനും ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡിയുടെ ബെഞ്ച് നിർദേശം നൽകി. തിയറ്ററുകളിലും തിയറ്റർ കോംപ്ലക്സുകളിലും മൾട്ടിപ്ലക്സുകളിലും ഈ നിയന്ത്രണം ബാധകമാകും.

രാത്രി 11 മണി മുതൽ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററിൽ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്. ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകൾക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയർത്തുന്നതിനും അർധരാത്രി പ്രീമിയറുകൾ നടത്തുന്നതിനും എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാനയിൽ നിലവിൽ ഒരു ദിവസത്തെ അവസാനഷോ അവസാനിക്കുന്നത് പുലർച്ചെ 1.30-യ്ക്കാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

content highlight: telangana-high-court-with-order