പപ്പായ കഴിക്കുന്ന പലരും ഉപേക്ഷിച്ചു കളയുന്ന ഒന്നാണ് പപ്പായയുടെ കുരു എന്നാൽ ഈ പപ്പായയുടെ കുരുവിന് എത്രത്തോളം ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് പലരും മനസ്സിലാക്കുന്നില്ല ഗുരുവിന്റെ ആരോഗ്യ ഗുണങ്ങൾ ശരിക്കും ആർക്കും അറിയില്ല എന്നതാണ് സത്യം. പപ്പായയുടെ കുരു കഴിക്കാൻ പറ്റുമോ എന്ന് പോലും പലരും ചോദിക്കാറുണ്ട് എന്നാൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പപ്പായ കുരു ഇതിന്റെ ഗുണങ്ങൾ നോക്കാം
പ്രോട്ടീൻ
പ്രോട്ടീനുകളുടെ കലവറ തന്നെയാണ് പപ്പായയുടെ കുരു ഇത് ശരീരത്തിൽ ചെല്ലുകയാണെങ്കിൽ ശരീരത്തിൽ വലിയ തോതിൽ തന്നെ പ്രോട്ടീൻ ഉണ്ടാവും
ദഹനം
ഫൈബറും എൻസൈമും അടങ്ങിയിട്ടുള്ള ഒന്നാണ് പപ്പായയുടെ കുരു അതുകൊണ്ടുതന്നെ ഇത് ദഹനം മെച്ചപ്പെടുത്തുവാനും മലബന്ധം അകറ്റുവാനും സഹായിക്കും
ഹൃദയാരോഗ്യം
പപ്പായ കുരുവിലുള്ള ഒലിക്കാസിഡ് സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്..
രോഗപ്രതിരോധശേഷി
പപ്പായയുടെ കുരുവിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് അതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇതുവഴി ക്യാൻസർ പോലെയുള്ള പല രോഗങ്ങളിൽ നിന്നും നമ്മെ ചേർക്കുകയും ചെയ്യുന്നു
ശരീരഭാരം
ശരീരഭാരം കുറയ്ക്കാൻ പപ്പായയുടെ കുരുവിന് സാധിക്കും ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ആഹാരത്തിന്റെ ഭാഗമാക്കി മാറ്റിയാൽ ശരീരഭാരം കുറയും
ചർമം
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചർമ്മ പ്രശ്നങ്ങൾക്കും വളരെ മികച്ച മാർഗ്ഗമാണ് പപ്പായയുടെ കുരു. ഇത് അരച്ച് മുഖത്തിടുകയാണെങ്കിൽ കറുത്ത പാടുകളൊക്കെ മാറുന്നതായി കാണുന്നു