India

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരേ വീണ്ടും ശ്രീലങ്കൻ നാവികസേനയുടെ വെടിവയ്പ്പ്; ആക്രമണം ഇന്നലെ അർധരാത്രിയോടെ

കൊളംബോ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരേ വീണ്ടും ശ്രീലങ്കൻ നാവികസേനയുടെ വെടിവയ്പ്പ്. പുതുച്ചേരി കാരയ്ക്കലിൽ നിന്ന് പോയ 13 അംഗ സംഘത്തിന് നേരേയൊണ് ഇന്നലെ അർധരാത്രിയോടെ വെടിവയ്പ്പുണ്ടായത്. 5 മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇവരെ ജാഫ്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രീലങ്കൻ സർക്കാരിനെയും പ്രതിഷേധം അറിയിച്ചു.

content highlight: firing-on-fisherme-india