ആവശ്യമായ ചേരുവകൾ
റവ
പഞ്ചസാര
പാല്
ബേക്കിങ് സോഡ
ബേക്കിങ് പൗഡർ
ഉപ്പ്
നെയ്യ്
കസ്റ്റർഡ് പൗഡർ
പാൽ പൊടി
ചെറുനാരങ്ങ
തയ്യാറാക്കേണ്ട രീതി
ആദ്യം ഒരു കപ്പ് റവ ഒരു ബൗളിലേക്ക് ഇട്ട ശേഷം അര കപ്പ് പഞ്ചസാര ചേർക്കുക. ഒരു കപ്പ് ചെറു ചൂടുള്ള പാൽ എടുത്ത് അതിൽ നിന്ന് മുക്കാൽ ഭാഗം ഇതിലേക്ക് ഒഴിച് നന്നായി മിക്സ് ചെയ്ത് ഇരുപത് മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. റവ നന്നായി കുതിർന്ന് പൊങ്ങി വന്നിട്ടുണ്ടാകും. ശേഷം കുതിർന്ന റവ അരച്ചെടുക്കാനായി നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മിക്സിയുടെ വലിയ ജാറിൽ ഇട്ട് അതിലേക്ക് കാൽ കപ്പ് പാൽപൊടി, കാൽ കപ്പ് കസ്റ്റാർഡ് പൗഡർ, കാൽ കപ്പ് നെയ്യ് അല്ലെങ്കിൽ ബട്ടർ, ശേഷം ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡാ, കാൽ ടീസ്പൂൺന്റെ പകുതി ഉപ്പ് എന്നിവ ചേർക്കുക. ശേഷം ബാക്കിയുള്ള പാൽ ഒഴിച് ദോശ മാവിന്റെ പരുവത്തിൽ സ്മൂത്ത് ആയി അരച്ചെടുക്കുക. കട്ടി കൂടുതൽ ആണെങ്കിൽ പാൽ ഒഴിച് കലക്കി എടുക്കുക. ശേഷം ഇതിലേക്ക് ടൂട്ടി ഫ്രൂട്ടി അല്ലെങ്കിൽ ഏതെങ്കിലും നട്ട്സ് ചേർക്കുക.
ബേക്ക് ചെയ്യാനായി ഒരു വലിയ പത്രം ചൂടാക്കി അതിലേക്ക് ഉപ്പ് ഇട്ട് കൊടുക്കുക. അതിൽ ഒരു സ്റ്റാൻഡ് വെച്ച് അടച്ചു വെച്ച് ഹൈ ഫ്ലയിമിൽ അഞ്ചു മിനിറ്റ് നേരം ചൂടാക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച കൂട്ടിലേക്ക് അവസാനമായി ഒരു കാൽ ടീസ്പൂൺ നാരങ്ങ നീര് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. അടുത്തതായി പാത്രം എടുത്ത് അതിൽ നന്നായി എണ്ണ തടവി ഒരു ബട്ടർ പേപ്പർ വെച്ചു കൊടുത്ത് അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള കൂട്ട് ഒഴിക്കുക. ശേഷം രണ്ട് പ്രാവശ്യം നല്ല പോലെ ടാപ് ചെയ്ത് നേരത്തെ ചൂടാക്കി വെച്ച പാത്രത്തിലെ സ്റ്റാന്റിലേക്ക് ഇറക്കി വെച്ച് അടച്ചുവെച് ലോ ഫ്ളൈമിൽ 45 മിനിറ്റ് കുക്ക് ചെയ്ത് എടുക്കുക. ഒരു ടൂത്ത്പിക് ഉപയോഗിച്ച് കേക്ക് ബേക്ക് ആയോ എന്ന് നോക്കുക. ഇല്ലെങ്കിൽ ലോ ഫ്ളൈമിൽ 5 മിനിറ്റ് കൂടി വെച്ച ശേഷം ഇറക്കി വെക്കുക. തണുത്തതിന് ശേഷം ഇളക്കി എടുത്ത് കഴിക്കാം.