ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല നാടന്‍ ഞണ്ട് റോസ്റ്റ് ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഞണ്ട് റോസ്റ്റിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ’
തയാറാക്കുന്ന വിധം
ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, ജീരകം, ഉലുവ എന്നിവ പാകത്തിന് അരച്ചെടുക്കുക. ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അരിഞ്ഞ സവാള ചേര്‍ക്കുക. അതിലേക്ക് അരച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, ജീരകം, ഉലുവ എന്നിവ ചേര്‍ക്കുക. മസാലയും സവാളയും പാകത്തിനാകുമ്പോള്‍ പച്ചമുളകും തക്കാളി അരിഞ്ഞതും ചേര്‍ക്കണം.
കറിവേപ്പില, മഞ്ഞള്‍പൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി, ഉപ്പ് എല്ലാം ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് വൃത്തിയാക്കിയ ഞണ്ടു കക്ഷണങ്ങള്‍ ചേര്‍ക്കുക ഒന്നര ഗ്ലാസ് ചൂട് വെള്ളം ചേര്‍ത്ത് ഉരുളി മൂടിവെച്ച് 12 മിനിറ്റ് വേവിച്ചെടുക്കുക. അവസാനം കറിയുടെ മുകളില്‍ പച്ച വെളിച്ചെണ്ണ തൂകി കൊടുക്കുക.