Food

നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചിക്കന്‍ ലിവര്‍ ഫ്രൈ ആയാലോ?

നല്ല കിടിലന്‍ രുചിയില്‍ നാടന്‍ ചിക്കന്‍ ലിവര്‍ ഫ്രൈ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • 1.ചിക്കന്‍ ലിവര്‍ – അര കിലോ
  • 2. സവാള – 2 എണ്ണം (നീളത്തിലരിഞ്ഞത്)
  • 3. പച്ചമുളക് – നാലെണ്ണം (നീളത്തിലരിഞ്ഞത്)
  • 4. ഇഞ്ചി – ഒരു കഷണം (നീളത്തിലരിഞ്ഞത്)
  • 5. വെളുത്തുള്ളി – 10 അല്ലി (നീളത്തിലരിഞ്ഞത്)
  • 6. മഞ്ഞള്‍പൊടി – അര സ്പൂണ്‍
  • 7. മുളകുപൊടി – ഒന്നര സ്പൂണ്‍
  • 8. മല്ലിപ്പൊടി – 1 സ്പൂണ്‍
  • 9. സോയ സോസ് – 2 സ്പൂണ്‍
  • 10. ടുമാറ്റോ സോസ് – ഒന്നര സ്പൂണ്‍
  • 11. പഞ്ചസാര – അര സ്പൂണ്‍
  • 12. നാരങ്ങാത്തൊലി ചീകിയത് – അര സ്പൂണ്‍
  • 13. ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനില്‍ എണ്ണയിട്ട് 2, 3, 4, 5 കൂട്ടുകള്‍ വഴറ്റുക. ശേഷം 6, 7, 8 എന്നിവ ചേര്‍ത്തു മൂപ്പിക്കുക. ഈ കൂട്ടിലേക്കു ചിക്കന്‍ ലിവറും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് 9, 10 എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ശേഷം പഞ്ചസാരയും നാരങ്ങാത്തൊലിയും ചേര്‍ത്തു വരട്ടിയ കൂട്ട് പാത്രത്തിലേക്കു മാറ്റുക.