രാവിലെ അപ്പത്തിനും പുട്ടിനുമൊപ്പം കഴിക്കാൻ ഒരു വെറൈറ്റി കടല കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കറി.
ആവശ്യമായ ചേരുവകള്‍
- കടല – 1 കപ്പ് (200 ഗ്രാം, വെള്ളത്തില്‍ കുതിര്‍ത്തു വച്ചത്)
- സവാള – 1
- ചെറിയ ഉള്ളി – 7 എണ്ണം
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
- കശ്മീരി മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
- ഗരം മസാലപ്പൊടി – 1/2 ടീസ്പൂണ്‍
- തേങ്ങാപ്പാല്‍ – 1 കപ്പ്
തയാറാക്കുന്ന വിധം
കടലയില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ച് എടുക്കാം. ഒന്നര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. കടുകും ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേര്‍ത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ക്കണം. നന്നായി ചൂടായ ശേഷം വേവിച്ചു വച്ചിരിക്കുന്ന കടല ചേര്‍ക്കാം. തിളച്ചു തുടങ്ങുമ്പോള്‍ ഒരു കപ്പ് തേങ്ങാപ്പാലും ആവശ്യത്തിന് മല്ലിയിലയും ചേര്‍ത്ത് വാങ്ങാം.