India

സ്ത്രീക്കും പുരുഷനും തുല്യനീതി വേണം; പി എം എ സലാമിനെ തള്ളി എം എസ് എഫ്

സ്ത്രിയും പുരുഷനും തുല്യരല്ലെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ നിലപാടിനെ തള്ളി എം എസ് എഫ്. സ്ത്രീക്കും പുരുഷനും തുല്യ നീതി ലഭിക്കേണ്ടവരാണ് എന്നും മതപണ്ഡിതന്മാർ പറയുന്നത് മതത്തിൻറെ കാര്യമാണ് എന്നും എം എസ് എഫ് പറഞ്ഞു.

ക്യാമ്പസിൽ ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവിടെ സ്ത്രീക്കും പുരുഷനും തുല്യനീതിയാണ് ഉണ്ടാവേണ്ടത്. പാർട്ടി നിലപാട് പാർട്ടി നേതാക്കന്മാർ പറയും. എം എസ് എഫിന്റെ നിലപാട് ഭാരവാഹികളായ ഞങ്ങൾ പറയും എന്നും എം എസ് എഫ് പറഞ്ഞു.

സ്ത്രീയും പുരുഷനും എല്ലാ നിലയിലും തുല്യരാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഇന്ന് രാവിലെ പറഞ്ഞത്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും ഒളിമ്പികിസില്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ മത്സരങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീയും പുരഷനും തുല്യരാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെയാണ് ഇപ്പോള്‍ എം എസ് എഫ് തള്ളിപ്പറഞ്ഞിരിക്കുന്നത്.