മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിൻ്റെ 75-ാമത് വജ്രജൂബിലി ജംബൂരിക്കു ട്രിച്ചിയിൽ തുടക്കമായി. മണപ്പാറയിലെ വിശാലമായ സിപ്‌കോട്ട് വ്യവസായ എസ്റ്റേറ്റ് ഗ്രൗണ്ടിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള 20,000-ലധികം ഗൈഡുകളും സ്‌കൗട്ടുകൾ നടത്തിയ മാർച്ച് പാസ്റ്റോടെയാണ്ജംബൂരിക്ക് തുടക്കമായത്.
ജംബൂരി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് ആൻഡ് ഗൈയ്ഡ്സിന്റെ പരേഡ് ഉദയനിധി സ്റ്റാലിൻ പരിശോധിച്ചു. തുടർന്ന് നേർച്ച പാസ്റ്റിൽ ഉപമുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു കേരളത്തിൽ നിന്നുള്ള സ്കൗട്ട്സ് ആൻഡ് ഗൈയ്ഡ്സിന്റെ വലിയൊരു സംഘം ജംബോറിയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. നേപ്പാൾ, ശ്രീലങ്ക, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1000-ത്തോളം പേർ ജംബൂരിയിൽ പങ്കെടുക്കുന്നുണ്ട്.
CONTENT HIGH LIGHTS; 75th Diamond Jubilee Jamboree of Bharat Scouts and Guides kicks off in Trichy: Tamil Nadu Deputy Chief Minister Udaya Nidhi Stalin inaugurated the Jamboree