രാജ്യത്ത് മുത്തലാഖ് ചൊല്ലിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടി സുപ്രിംകോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങൾ തേടിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി ബന്ധപ്പെട്ട് . ഹൈക്കോടതികൾക്ക് മുൻപിലുള്ള കേസുകളുടെ വിവരങ്ങളും സമർപ്പിക്കണമെന്ന് നിർദേശം. എത്ര പേർക്കെതിരെ കേസെടുത്തു, തുടർനപടികളെത്ത് തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് കേന്ദ്രം വിശദീകരിച്ചു. കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകളുൾപ്പെടെ നൽകിയ ഹർജികൾ പരിഗണിക്കവേയൊണ് സുപ്രീംകോടതി വിവരങ്ങൾ തേടിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മാർച്ച് 17-ന് ഹർജി വീണ്ടും പരിഗണിക്കും.