India

ക്ലാസ്‌റൂമില്‍ ‘വിവാഹിതരായി’ അധ്യാപികയും വിദ്യാര്‍ഥിയും; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല, വീഡിയോ വൈറൽ – Female professor gets ‘married’ to student in classroom

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് ‘വിവാഹം കഴിക്കുന്ന’തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ ഇത് തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു എന്നാണ് പ്രൊഫസര്‍ നൽകുന്ന വിശദീകരണം. ബംഗാളിലെ നാദിയ ജില്ലയിലുള്ള മൗലാന അബ്ദുള്‍ കലാം ആസാദ് സാങ്കേതിക സര്‍വകലാശാല സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങളിലേക്ക് ഇത് വഴിമാറി.

https://youtube.com/shorts/2BsyiMKuKOA?si=majwM4TZLrK7gh1H

സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും പ്രൊഫസറില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു. ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമാണെന്നും യഥാര്‍ത്ഥമല്ലെന്നും പ്രൊഫസര്‍ സര്‍വകലാശാല അധികൃതരോട് വിശദീകരിച്ചു. കോളേജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ മോശമാക്കി കാണിക്കാന്‍ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്നും അവര്‍ ആരോപിച്ചു. അന്വേഷണം അവസാനിക്കുന്നത് വരെ അധ്യാപികയോടും വിദ്യാര്‍ഥിയോടും ലീവില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

STORY HIGHLIGHT: Female professor gets ‘married’ to student in classroom