Travel

130 വർഷത്തെ ചരിത്രം; മൂ​ന്നാ​റി​ലെ പ്ര​ണ​യ സ്മാ​ര​കം | love-monument-in-munnar

എ​ലേ​ന​ർ ഇ​സ​ബെ​ൽ മേ​യു​ടെ ശ​വ​കു​ടീ​ര​മാ​ണ​ത്

​മ​ഞ്ഞി​ൻ പു​ത​പ്പി​നു​ള്ളി​ൽ മൂ​ന്നാ​റി​ന്‍റെ കു​ന്നി​ൻ മു​ക​ളി​ലാ​യി അ​ധി​ക​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെടാ​തെ ഒ​രു പ്ര​ണ​യസ്മാ​ര​ക​മു​ണ്ട്. പ​ഴ​യ മൂ​ന്നാ​റി​ലെ സി.​എ​സ്.​ഐ ദേ​വാ​ല​യ​ത്തി​ന് സ​മീ​പ​ത്തെ ക​ല്ല​റ​യി​ൽ നി​ത്യ​സ്മാ​ര​ക​മാ​യി നി​ലകൊ​ള്ളു​ന്ന എ​ലേ​ന​ർ ഇ​സ​ബെ​ൽ മേ​യു​ടെ ശ​വ​കു​ടീ​ര​മാ​ണ​ത്. 130 വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്രം പി​ന്നോ​ട്ട് ന​ട​ക്കു​മ്പോ​ൾ എ​ത്തി​ച്ചേ​രു​ന്ന​ത് പ്ര​ണ​യ​ത്തി​ന്‍റെ നി​ത്യ സ്മാ​ര​ക​ത്തി​ന്‍റെ മു​ന്നി​ലേ​ക്കാ​ണ്. മൂ​ന്നാ​റി​ല്‍ ബ്രി​ട്ടീ​ഷ് പ്ലാ​ന്റി​ങ് ക​മ്പ​നി​യി​ലെ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി​രു​ന്ന ഹെ​ൻ​ട്രി മാ​ന്‍സ്ഫീ​ല്‍ഡ് നൈ​റ്റി​നൊ​പ്പ​മാ​ണ് ഇം​ഗ്ല​ണ്ടി​ലെ സി​റ്റി​ന്‍ബ​ര്‍ഗി​ല്‍നി​ന്ന് 24കാ​രി​യാ​യ എ​ലേ​ന​ര്‍ മൂ​ന്നാ​റി​ലെ​ത്തു​ന്ന​ത്. വി​വാ​ഹ​ശേ​ഷം ഹെ​ൻ​ട്രി​യു​ടെ കൈ​പി​ടി​ച്ച് ന​ട​ക്കാ​നി​റ​ങ്ങി​യ എലേ​ന​ര്‍, മൂ​ന്നാ​ര്‍ പു​ഴ​യു​ടെ തീ​ര​ത്ത് മ​ഞ്ഞ് പൊ​തി​ഞ്ഞ കു​ന്നി​ന്‍മു​ക​ളി​ല്‍വെ​ച്ച് പ​റ​ഞ്ഞു, ‘‘ഇ​ത് സ്വ​ർ​ഗ​മാ​ണ്, ഞാ​ന്‍ മ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ എ​ന്നെ ഈ ​സ്വ​പ്നഭൂ​മി​യി​ല്‍ അ​ട​ക്കം ചെ​യ്യ​ണം’’ എ​ന്ന്. ഹെ​ൻ​ട്രി അ​തുകേ​ട്ടു പൊ​ട്ടി​ച്ചി​രി​ച്ചു, ത​മാ​ശ​യെ​ന്നു​ ക​രു​തി.

ആ ​വാ​ക്കു​ക​ൾ അ​റംപ​റ്റി​യതുപോ​ലെ ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​വ​ള്‍ക്ക് കോ​ള​റ പി​ടി​പെ​ട്ടു. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗം മൂ​ർച്ഛിച്ചു. 1894 ഡി​സം​ബ​റി​ലെ ഒ​രു ക്രി​സ്മ​സ് രാ​വി​ൽ എ​ലേ​ന​ർ ഇ​സ​ബെ​ല്ല മേ ​ഈ ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു. പ്രി​യ​ത​മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം ഭ​ർ​ത്താ​വ് ഹെ​ൻ​ട്രി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു മ​ല​മു​ക​ളി​ൽ​ത്ത​ന്നെ ക്രി​സ്മ​സ് ത​ലേ​ന്ന് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ക​ല്ല​റ​യു​ടെ ത​ല​ക്ക​ൽ മൂ​ന്ന് സി​മ​ന്‍റ് ത​ട്ടു​ക​ൾ ഒ​രു​ക്കി. മു​ക​ളി​ല​ത്തെ ത​ട്ടി​ൽ എ​ലേ​ന​ർ ഇ​സ​ബെ​ൽ മേ ELEANOR ISABEL MAY ​എ​ന്ന് ഇം​ഗ്ലീ​ഷി​ൽ കൊ​ത്തിവെ​ച്ചി​ട്ടു​ണ്ട്. ‘‘THE DEARLY BELOVED WIFE OF HENRY MANSFIELD KNIGHT AND YOUNGEST DAUGHTER OF BEANFORT BRABAZON. M.D എ​ന്ന് ര​ണ്ടാ​മ​ത്തെ ത​ട്ടി​ൽ. അ​ടു​ത്ത വ​രി​യി​ൽ DIED-23 RD DEC 1894. AGED 24 YEARS.’’ ത​ന്‍റെ പ്രി​യ​ത​മ​ക്ക് നി​ത്യ​ശാ​ന്തി ചേ​ർ​ന്ന് ഹെ​ൻ​ട്രി കു​റി​ച്ച അ​ക്ഷ​ര​ങ്ങ​ൾ മൂ​ന്നാ​മ​ത്തെ ത​ട്ടി​ലാ​ണ്. ‘ഞാ​ൻ മ​രി​ച്ചാ​ൽ എ​ന്നെ ഈ ​കു​ന്നി​ൻ മു​ക​ളി​ൽ അ​ട​ക്കം ചെ​യ്യു​ക…’

എ​ലേ​ന​റു​ടെ മ​ര​ണ​ശേ​ഷം ഹെ​ൻ​ട്രി കു​റെ​നാ​ൾ മൂ​ന്നാ​റി​ലു​ണ്ടാ​യി​രു​ന്നു. എ​ല്ലാ ദി​വ​സ​വും ജോ​ലി ക​ഴി​ഞ്ഞ് എ​ലേ​ന​റു​ടെ ക​ല്ല​റ​യി​ലെ​ത്തു​ന്ന ഹെ​ൻ​ട്രി ഏ​റെ​നേ​രം ഇ​വി​ടെ ചെ​ല​വ​ഴി​ച്ചു. കാ​ട്ടു​പൂ​ക്ക​ൾ ക​ല്ല​റ​യി​ൽ വി​ത​റി. പി​ന്നീ​ട് ജ​ന്മനാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ഹെ​ൻ​ട്രി അ​വി​ടെ ​െവ​ച്ചാ​ണ് മ​രി​ച്ച​ത്. എ​ലേ​ന​റു​ടെ മ​ര​ണ​ത്തി​നു​ശേ​ഷ​വും ഈ ​കു​ന്നി​ൻ​പു​റ​ത്തു വി​ദേ​ശി​ക​ളെ അ​ട​ക്കം ചെ​യ്തു. 1900 ഏ​പ്രി​ൽ 15ന്, ​ഒ​രു ഇൗ​സ്റ്റ​ർ ദി​ന​ത്തി​ൽ കു​ന്നി​ൻ​മു​ക​ളി​ലെ പ്ര​ദേ​ശം സെ​മി​ത്തേ​രി​യാ​യി ആ​ശീ​ർ​വ​ദി​ക്ക​പ്പെ​ട്ടു. ഒ​രു മ​ര​ണ ര​ജി​സ്റ്റ​റും തു​റ​ന്നു. എ​ലേ​ന​റു​ടേ​താ​യി​രു​ന്നു ആ രജി​സ്റ്റ​റി​ലെ ആ​ദ്യ പേ​ര്.

ദേ​വാ​ല​യം പ​ണി​യു​ന്ന​തി​നു മു​ൻ​പ് സെ​മി​ത്തേ​രി ആ​ശീ​ർ​വ​ദി​ക്ക​പ്പെ​ട്ട​യി​ടം എ​ന്ന പേ​രും പി​ൽ​ക്കാ​ല​ത്തു നി​ർ​മി​ക്ക​പ്പെ​ട്ട മൂ​ന്നാ​ർ സി.​എ​സ്.​ഐ ക്രൈ​സ്റ്റ് ദേ​വാ​ല​യ​ത്തി​നു ല​ഭി​ച്ചു. 1910 മാ​ർ​ച്ച് 10ന് ​ദേ​വാ​ല​യ​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു. അ​ന്നു കൊ​ച്ചി​യി​ൽനി​ന്ന് മൂ​ന്നാ​റി​ലേ​ക്കു ഗ​താ​ഗ​തം സു​ഗ​മ​മ​ല്ലാ​ത്ത​തി​നാ​ൽ കൊ​ളം​ബോ​യി​ൽനി​ന്നു രാ​മേ​ശ്വ​രം വ​ഴി എ​ത്തി​യ സം​ഘ​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത്. ച​ർ​ച് ഓ​ഫ് ഇം​ഗ്ല​ണ്ടി​ന്‍റെ​യും ച​ർ​ച്ച് ഓ​ഫ് സ്കോ‌​ട്‌​ല​ൻ​ഡി​ന്‍റെ​യും പ്രാ​ർ​ഥ​ന​ക​ളും ഇ​വി​ടെ ന​ട​ന്നു. 1911 മേ​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി പ​ള്ളി തു​റ​ന്നു​കൊ​ടു​ത്തു. സെ​മി​ത്തേ​രി ആ​ശീ​ർ​വ​ദി​ച്ച് 11 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​യി​രു​ന്നു അ​ത്. സ്കോ​ട്ടി​ഷ് മാ​തൃ​ക​യി​ൽ പൂ​ർ​ണ​മാ​യും ക​രി​ങ്ക​ല്ലി​ലാ​ണ് ദേ​വാ​ല​യം നി​ർ​മി​ച്ച​ത്. ഉ​ള്ളി​ൽ​നി​ന്നു നോ​ക്കി​യാ​ൽ കു​രി​ശി​ന്റെ ആ​കൃ​തി. മൂ​ന്നാ​റി​ൽനി​ന്നു​ള്ള ക​ല്ലു​ക​ളാ​ണ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.​ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ഫ​ർ​ണി​ച്ച​ർ, മ​ണി, ക്ലോ​ക്ക്, പി​യാ​നോ, ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ ല​ണ്ട​നി​ൽ​നി​ന്നു ക​പ്പ​ൽമാ​ർ​ഗം എ​ത്തി​ച്ചു. പ​ള്ളി​മ​ണി​യു​മാ​യി വ​ന്ന ആ​ദ്യ ക​പ്പ​ൽ മു​ങ്ങി. പി​ന്നീ​ട്, മ​റ്റൊ​രു ക​പ്പ​ലി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​.

എ​ലേ​ന​ർ ഭ​ർ​ത്താ​വു​മാ​യി സം​സാ​രി​ച്ചി​രു​ന്ന ആ ​കു​ന്നി​ൻ​പു​റം ഇ​ന്ന് സെ​മി​ത്തേ​രി​യാ​ണ്. എ​ലേ​ന​റി​ന്‍റെ ഉ​ൾ​പ്പെ​ടെ 44 വി​ദേ​ശി​ക​ളെ ഇ​വി​ടെ അ​ട​ക്കം ചെ​യ്തി​ട്ടു​ണ്ട്. തു​ട​ക്ക​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ മാ​ത്ര​മാ​യി​രു​ന്നു ആ​രാ​ധ​ന. നി​ല​വി​ൽ, ഇം​ഗ്ലീഷി​നു പു​റ​മെ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ആ​രാ​ധ​ന​ക​ളു​ണ്ട്. സി.​എ​സ്.​ഐ കൊ​ച്ചി​ൻ മ​ഹാ ഇ​ട​വ​ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ദേ​വാ​ല​യം. എ​ലേ​ന​റു​ടെ ബ​ന്ധു​ക്ക​ൾ ഇ​പ്പോ​ഴും ക​ല്ല​റ സ​ന്ദ​ർ​ശി​ക്കാ​നെ​ത്താ​റു​ണ്ട്. മൂ​ന്നാ​ർ ടൗ​ണി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ഴ​യ മൂ​ന്നാ​റി​ലാ​ണ് സി.​എ​സ്.​ഐ ദേ​വാ​ല​യ​വും എ​ലേ​ന​റു​ടെ ക​ല്ല​റ​യും. മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ർ ദേ​വാ​ല​യ​വും എ​ലേ​ന​റു​ടെ ക​ല്ല​റ​യും കാ​ണാ​തെ മ​ട​ങ്ങി​ല്ല. എ​ലേ​ന​റു​ടെ​യും ഹെ​ൻ​ട്രിയു​ടെ​യും ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ൾ ദേ​വാ​ല​യ അ​ധി​കൃ​ത​രു​ടെ ചി​ത്ര​ശേ​ഖ​ര​ത്തി​ൽ ഇ​ല്ല. എ​ന്നാ​ൽ, പ​റ​ഞ്ഞും കേ​ട്ടും അ​റി​ഞ്ഞ ക​ഥ​ക​ളി​ലൂ​ടെ അ​വ​രി​ന്നും ഇ​വി​ടെ​യു​ണ്ട്.

STORY HIGHLIGHTS:  love-monument-in-munnar