Travel

കുതിച്ചുയർന്ന് സമുദ്ര താപനിലയിൽ വൻ മാറ്റം; കാലാവസ്ഥാ വ്യതിയാനം വേഗത്തിലാകുന്നതിന്റെ നേര്‍ച്ചിത്രമെന്ന് ഗവേഷകർ | climate-change-is-accelerating-surge-in-ocean-heat-is-a-sign-say-researchers

നാല് ദശകങ്ങളിലെ സമുദ്രതാപനിലയാണ് ഇവര്‍ വിശകലനം ചെയ്തത്

സമുദ്രത്തിലെ താപനില വലിയതോതില്‍ വര്‍ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിക്കുന്നതിന്റെ അടയാളമാണെന്ന് ഗവേഷകര്‍. ആഗോള സമുദ്ര താപനില സര്‍വകാല റെക്കോര്‍ഡിലാണ് എത്തിനില്‍ക്കുന്നത്. ഇതിന്റെ ഒരുകാരണം എല്‍ നിനോ പ്രതിഭാസമാണ്. അതേസമയം സമുദ്ര താപനിലയുടെ 44 ശതമാനവും സൂര്യനില്‍ നിന്നുള്ള ചൂട് സമുദ്രങ്ങള്‍ അതിവേഗം ആഗിരണം ചെയ്യുന്നതുകൊണ്ടാണെന്നും യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെ ഗവേഷകനായ ക്രിസ് മെര്‍ച്ചന്റ് പറഞ്ഞു.

ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് ക്രിസ് മെര്‍ച്ചന്റും സംഘവും നിഗമനങ്ങളിലെത്തിയത്. കഴിഞ്ഞ നാല് ദശകങ്ങളിലെ സമുദ്രതാപനിലയാണ് ഇവര്‍ വിശകലനം ചെയ്തത്. 1985 മുതല്‍ ഇങ്ങോട്ട് നോക്കുമ്പോള്‍ നാലിരട്ടിയോളമാണ് സമുദ്രം ചൂടുപിടിക്കുന്നതിന്റെ നിരക്ക് വര്‍ധിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. സമുദ്ര താപനില ഉയരുന്നതിന്റെ നിരക്ക് വര്‍ധിക്കുന്നത് ഇനിയും തുടരുമെന്നാണ് ക്രിസിന്റെയും സംഘത്തിന്റെയും പ്രവചനം. ഈ പ്രവണത തുടരുകയാണെങ്കില്‍ കഴിഞ്ഞ 40 വര്‍ഷം കൊണ്ടുണ്ടായ അതേ താപനില വര്‍ധനവ് വരുന്ന 20 വര്‍ഷത്തില്‍ പ്രതീക്ഷിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

STORY HIGHLIGHTS:  climate-change-is-accelerating-surge-in-ocean-heat-is-a-sign-say-researchers