India

‘എല്ലാ നികുതിദായകരേയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരണം’,നിര്‍ണായക നിര്‍ദേശങ്ങളുമായി എസ്ബിഐ | sbi report

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവന്നാല്‍ നികുതി ദായകര്‍ക്ക് പരമാവധി നേട്ടം ലഭ്യമാക്കാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2025 ലെ ബജറ്റിന് മുന്നോടിയായി, നികുതി പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ  ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ച് എസ്ബിഐ. എല്ലാ നികുതിദായകരേയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. എല്ലാവരെയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിലൂടെ  കൃത്യമായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുമെന്ന് എസ്ബിഐ പറയുന്നു.പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള എല്ലാ ഇളവുകളും നീക്കം ചെയ്ത് എല്ലാ നികുതിദായകരെയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവന്നാല്‍ നികുതി ദായകര്‍ക്ക് പരമാവധി നേട്ടം ലഭ്യമാക്കാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

1015 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി നിരക്കുകള്‍ 20 ശതമാനത്തിന് പകരം 15% ആക്കണമെന്ന് എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. എല്ലാ നിക്ഷേപങ്ങള്‍ക്കും കാലാവധിയെത്തുമ്പോള്‍ 15% നികുതി ചുമത്തണം. സേവിംഗ്സ് അക്കൗണ്ട് പലിശയുടെ നികുതി ഇളവ് പരിധി 10,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു, ഇത് രാജ്യത്തെ  ഏകദേശം 99.65% വരുന്ന സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോജനം ചെയ്യും.

നികുതി വരുമാനം കുറയും

എഫ്ഡി പലിശയുടെ നികുതി ലളിതമാക്കാനും സ്ഥിരപ്പെടുത്താനും ഉള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ അത് സര്‍ക്കാര്‍ വരുമാനത്തില്‍ ഗണ്യമായ കുറവിന് കാരണമാകും. സ്ഥിര നിക്ഷേപ പലിശയ്ക്ക് 15% ഫ്ലാറ്റ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ നിന്നുള്ള നഷ്ടം പ്രതിവര്‍ഷം 10,408 കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, സേവിംഗ്സ് അക്കൗണ്ട് ഇളവ് പരിധിയിലെ വര്‍ദ്ധനവ് സര്‍ക്കാരിന് 1,531 കോടി രൂപയുടെ നഷ്ടമുണ്ടാക്കും

നിക്ഷേപ വളര്‍ച്ച
നികുതി ഘടന ലളിതമാക്കിയാല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ 4.01 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നുു. ഇത് ബാങ്കുകള്‍ക്ക്  കുറഞ്ഞ ചെലവിലുള്ള കൂടുതല്‍ ഫണ്ടുകള്‍ നിലനിര്‍ത്താന്‍ സഹായിക്കും, ഇത് അടിസ്ഥാന സൗകര്യ വായ്പകളിലേക്ക് മാറ്റാന്‍ കഴിയും, ഇത് സാമ്പത്തിക വികസനത്തിന് കൂടുതല്‍ സംഭാവന നല്‍കും.

content highlight : bring-all-taxpayers-under-new-tax-regime-remove-all-exemptions-under-old-regime-sbi-report-suggests