ന്യൂഡൽഹി: കേരളമടക്കം 19 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 144 ജില്ലകളിൽ കാട്ടുതീ നേരിടുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 818.92 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ദേശീയ ദുരന്ത ലഘൂകരണ നിധി, ദേശീയ ദുരന്തപ്രതികരണ നിധി എന്നിവയിൽ നിന്നായി 690 കോടി രൂപ കേന്ദ്രം നൽകും. ബാക്കി സംസ്ഥാനങ്ങൾ കണ്ടെത്തണം. കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് ഫണ്ട്. കേരളത്തിനു പുറമേ കർണാടക, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്.