India

ജിബിഎസ്: കാരണം കണ്ടെത്താനാവാതെ ഐസിഎംആർ

ന്യൂഡൽഹി: പുണെയിൽ 111 പേർക്ക് ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിക്കുകയും ഒരു മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടും രോഗ കാരണം വ്യക്തമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. 40 ശതമാനം കേസുകളിൽ മാത്രമേ രോഗാണുവിന്റെ സാന്നിധ്യം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളെന്ന് ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ പറഞ്ഞു. ഏഴ് അംഗ കേന്ദ്ര സംഘം പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുണെയിൽ നിന്ന് ശേഖരിച്ച ശുദ്ധജല സാംപിളുകളിൽ ഇ കോളി ബാക്റ്റീരിയ കണ്ടെത്തിയിട്ടുണ്ട്. മലിനജലത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.