Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച 14 പേർക്കെതിരെ കേസ്

പാലക്കാട്: ­പാലക്കാട് നെന്മാറ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധക്കാർ മതിൽ തകർക്കുകയും ഗേറ്റ് അടർത്തി മാറ്റുകയും ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ​ഗേറ്റും കവാടവും തകർത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.

­