ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോ. രജിത് കുമാർ. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പല പരാമർശങ്ങളും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അധ്യാപകൻ പ്രാസംഗികൻ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന രജിത് കുമാർ ബിഗ് ബോസ് സീസൺ 2 ലേക്ക് എത്തിയതിന് പിന്നാലെയാണ് കൂടുതൽ പ്രശസ്തി നേടിയത്. കഴിഞ്ഞ ദിവസം താരത്തിന്റെ അഭിമുഖവും അതിലെ ചില വാക്കുകളും വിവാദമായിരുന്നു. രണ്ടാംവിവാഹം അടക്കമുള്ള തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു രജിത് കുമാർ സംസാരിച്ചത്. ഇതാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
താൻ നൽകിയ അഭിമുഖം വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് പ്രചരിപ്പിച്ചതെന്നും ഇത് തന്നെ വിഷമിപ്പിച്ചെന്നും രജിത് കുമാർ പറയുന്നു. ലൈംഗിക ശേഷി ഇല്ല എന്നല്ല പറഞ്ഞത്. ആത്മീയ പാതയിലൂടെ മനസിനെ നിയന്ത്രിച്ച് വരുതിയിലാക്കി എന്നാണ് പറഞ്ഞത്. എന്നാൽ പുറത്ത് പ്രചരിക്കുന്നത് ഇത്തരത്തിലല്ലെന്നും രജിത് കുമാർ പറയുന്നു. മാബ്സ്റ്റിക് മീഡിയയോടാണ് പ്രതികരണം.
വിവാദമായ താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഇനിയൊരു വിവാഹ ജീവിതം തനിക്കുണ്ടാകില്ല. കഴിഞ്ഞ 17 വർഷം കൊണ്ട് ഞാന്‍ ശുദ്ധീകരിച്ചെടുത്ത കുറച്ച് നല്ല അറിവുള്ള, നല്ല ഗുണനിലവാരത്തിലുള്ള പ്രവർത്തനങ്ങള്‍ കാഴ്ചവെച്ച ജീനുകള്‍ തന്നെയാണ് എന്റെ ബീജത്തിലുള്ളതെന്ന് എനിക്ക് മനസ്സിലാകും. എന്നാല്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്റേതായി ഒരു കുഞ്ഞ് ഉണ്ടാകില്ലല്ലോ. ഞാനിത് നിക്ഷേപിക്കാനായി ഒരു സ്ഥലം കണ്ടെത്തണം. അതിന് അനുയോജ്യമായ ഒരാള്‍ എന്റെ മുന്നില്‍ എത്തണം. പക്ഷെ എന്റെ അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ആക്കി വച്ചിട്ടുണ്ട്. ഷണ്ഡനായി ജനിക്കുന്നവരുണ്ട്. ജനങ്ങളാല്‍ ഷണ്ഡനാക്കപ്പെടുന്നവരുമുണ്ട്. ബൈബിള്‍ വചനം പോലെ ദൈവരാജ്യത്തെ പ്രതി സ്വയം ഷണ്ഡരാകുന്നവരുമുണ്ട്. ആ ഘട്ടത്തിലാണ് ഞാനിപ്പോള്‍. ഡോക്ടർ ബിജു എബ്രഹാം എന്ന ബാംഗ്ലൂർ കമാന്‍ഡോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റുണ്ട്. അദ്ദേഹം തിരക്കഥാകൃത്തും നിർമ്മാതാവുമാണ്.
ബിജു എബ്രഹാം നിർമ്മിക്കുന്ന സിനിമയില്‍ ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അടുത്തകാലത്ത് ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുകയും എന്നെ പരിശോധിക്കണമെന്നും പറഞ്ഞും. ഞാന്‍ സ്വയം ആര്‍ജിച്ചെടുത്ത ഇറക്ടൈല്‍ ഡിസ്ഫങ്ഷനെന്ന അവസ്ഥയുണ്ട്. അദ്ദേഹം എന്നെ പരിശോധിക്കുകയും ചേട്ടന്‍ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോ എന്നും പറഞ്ഞു. അതായത് ഞാന്‍ ന്യൂറല്‍ രീതിയില്‍ ഇന്‍ആക്ടീവിയിരിക്കുകയാണ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ അന്നത്തെ വാക്കുകൾ.
എന്നാൽ 90 ശതമാനം ഞാനെന്നെ നിയന്ത്രിച്ച് വെച്ചു എന്നാണ് ആ അഭിമുഖത്തിൽ പറഞ്ഞതെന്നാണ് രജിത്കുമാർ പറയുന്നത്. ബാക്കിയുള്ള പത്ത് ശതമാനമെന്നത് വേണമെങ്കിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാമെന്നാണ്. പക്ഷെ എനിക്ക് സാമൂഹ്യ സേവനം മാത്രമാണ് ലക്ഷ്യം. ആരെയും താൻ ദ്രോഹിച്ചിട്ടില്ല. എന്നിട്ടും തന്നെ അധിക്ഷേപിക്കുന്നു എന്നും രജിത് കുമാർ പറഞ്ഞു. അഭിമുഖത്തിലെ പരാമർശം മറ്റ് മീഡിയകളും വളച്ചൊടിക്കുന്നു. ഇത് മോശമാണെന്നും രജിത് കുമാർ വിമർശിച്ചു.