Food

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ ഉരുളക്കിഴങ്ങ് ബജ്ജി ആയാലോ?

വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു സ്നാക്ക്സ് ഉണ്ടാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉരുളകിഴങ്ങ് ബജ്ജി.

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 5 എണ്ണം.
  • കടലമാവ് – 1/2 കപ്പ്
  • മുളക് പൊടി – കുറച്ച്
  • ഉപ്പ്- പാകത്തിന്
  • എണ്ണ -വറുത്തെടുക്കാന്‍

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തോലുകളഞ്ഞ്, വട്ടത്തില്‍ കനം അധികമില്ലാതെ മുറിച്ചെടുക്കുക. കടലമാവില്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് ഇളക്കുക. എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുക്കുക.