ചോറിനും കഞ്ഞിക്കുമെല്ലാം ഒപ്പം കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന മാങ്ങാ ചമ്മന്തി. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- മാങ്ങ -ഒന്ന്
- പച്ചമുളക് – 5
- തേങ്ങ – പകുതി ചിരവിയത്
- ഇഞ്ചി -ചെറിയ കഷണം
- ചുവന്നുള്ളി – 3 അല്ലി
- വേപ്പില – 2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേര്‍ത്ത് അരച്ചെടുക്കുക