Food

അല്പം വ്യത്യസ്തമായി ഒരു ഇടിയപ്പം ട്രൈ ചെയ്താലോ? രുചികരമായ റാഗി ഇടിയപ്പം

എന്നും ഒരുപോലെ ഇടിയപ്പം ഉണ്ടാക്കിമടുത്തോ? എങ്കിൽ അല്പം വ്യത്യസ്തമായി ഒരു ഇടിയപ്പം തയ്യാറാക്കിയാലോ? രുചികരമായ റാഗി ഇടിയപ്പം റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. വെള്ളം പാകത്തിന്
  • ഉപ്പ് പാകത്തിന്
  • 2.റാഗി- 2 കപ്പ്
  • അരിപ്പൊടി- 1 കപ്പ്

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ ഉപ്പിട്ടു തിളപ്പിച്ച ശേഷം റാഗിപ്പൊടിയും അരിപ്പൊടിയും ചേർത്തു കുഴയ്ക്കുക. ഇതു സേവനാഴിയിലാക്കി ഇടിയപ്പത്തട്ടിലേക്കു പിഴിഞ്ഞ് ആവിയിൽ വേവിച്ചെടുക്കാം.