മലപ്പുറം മോങ്ങം ഒളമതിലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് അധികൃതർ നൽകുന്ന വിവരം
വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരോശോധന ആരംഭിച്ചു.