മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബീഫ്. ഇനി ബീഫ് വാങ്ങിക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- ബീഫ് – കാൽ കിലോ
- മഞ്ഞൾ പൊടി
- കുരുമുളകുപൊടി
- മുളകുപൊടി
- ഗരംമസാലപ്പൊടി
- മല്ലിപ്പൊടി
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ഒരു മുറി തേങ്ങ ചുരണ്ടിയത്
- രണ്ട് പച്ചമുളക്
- നാല് ചുവന്നുള്ളി
- കറിവേപ്പില
- പെരുംജീരകംപൊടി
തയ്യാറാക്കുന്ന വിധം
കാൽ കിലോ ബീഫ് അര ചെറിയ സ്പൂൺ വീതം മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഒരു ചെറിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ച് ചതച്ചു മാറ്റി വയ്ക്കുക. ഒരു മുറി തേങ്ങ ചുരണ്ടിയതിൽ അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു കഷണം ഇഞ്ചിയും രണ്ട് പച്ചമുളകും നാല് ചുവന്നുള്ളി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഗോൾഡൻ നിറത്തിൽ വറുത്തെടുക്കുക.
ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ രണ്ട് വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേക്ക് മുക്കാൽ വലിയ സ്പൂൺ മുളകുപൊടിയും ഒരു വലിയ സ്പൂണ് മല്ലിപ്പൊടിയും അര ചെറിയ സ്പൂൺ കുരുമുളകുപൊടിയും കാൽ ചെറിയ സ്പൂൺ ഗരംമസാലപ്പൊടിയും കാൽ ചെറിയ സ്പൂൺ പെരുംജീരകംപൊടിയും ചതച്ച് വച്ച ബീഫും ചേർത്തിളക്കുക. ബീഫ് മൊരിഞ്ഞാൽ വറുത്ത തേങ്ങ മിശ്രിതവും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിക്കുക.