Food

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന സ്ട്രോബറി ഐസ്‌ക്രീം ഇനി ഈസിയായി ഉണ്ടാക്കാം

ഐസ്ക്രീം പ്രേമിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ തീർച്ചയായും ഇത് ട്രൈ ചെയ്യണം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന സ്ട്രോബറി ഐസ് ക്രീം റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • സ്‌ട്രോബറി – 2 കപ്പ്
  • പൊടിച്ച പഞ്ചസാര – 1/4 കപ്പ്
  • ഓറഞ്ച്‌ നീര് – 1/2 കപ്പ്
  • ജലാറ്റിന്‍ പൗഡര്‍ – ഒരു ടീസ്പൂണ്‍
  • ഫ്രഷ് ക്രീം – 400 ഗ്രാം
  • പാല്‍, പൊടിക്കാത്ത പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍ വീതം

തയാറാക്കുന്ന വിധം

ഓറഞ്ച് നീരും സ്‌ട്രോബറി ഉടച്ചതും ഒരു ബൗളില്‍ എടുത്ത് ഒരുമിച്ച് യോജിപ്പിക്കുക. ഇതില്‍ പൊടിച്ച പഞ്ചസാര ചേര്‍ത്തിളക്കി 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ക്രീം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. 4 ടേബിള്‍ സ്പൂണ്‍ പൊടിക്കാത്ത പഞ്ചസാര പാലില്‍ ചേര്‍ത്തിളക്കുക. നന്നായി ഇളക്കി ക്രീമും ചേര്‍ത്ത് കട്ടിയാകുംവരെ ഇളക്കുക. ഇത് സ്‌ട്രോബറി പള്‍പ്പില്‍ ചേര്‍ക്കുക. ഇത് ചെറു ബൗളുകളിലേക്കോ, ഐസ്‌ട്രേയിലേക്കോ പകര്‍ന്ന് ഫ്രീസ് ചെയ്ത് വിളമ്പുക.