ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് മൈദ, രണ്ട് ടേബിസ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ യീസ്റ്റ് എന്നിവയെടുത്ത് മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ചിളക്കി മാറ്റി വെയ്ക്കുക.
നന്നായി പഴുത്ത മൂന്ന് നേന്ത്രപ്പഴം നടുവെ കീറിയെടുക്കുക.
മാറ്റി വെച്ചിരിക്കുന്ന മാവിലേയ്ക്ക് അൽപ്പം ഉപ്പ് കൂടി ചേർത്തിളക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ചേർത്ത് ചൂടാക്കുക.
മുറിച്ചു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങൾ മാറ്റി വെച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക. ചൂടോടെ കഴിച്ചു നോക്കൂ.