മൃദുവും ക്രിസ്പിയും അതീവ രുചികരവുമായ അപ്പം വീട്ടിൽ ഉണ്ടാക്കാം. ഈ റെസിപ്പി പരിചയപ്പെടൂ.
ആവശ്യമായ ചേരുവകൾ
- പച്ചരി – അരക്കിലോ
- തേങ്ങാപ്പാല്‍ – ഒരു കപ്പ്
- അരിപ്പൊടി കാച്ചിയത് – ഒരു കപ്പ്
- മാവിനുള്ള വെള്ളം -ഒരു കപ്പ്
- വെളിച്ചെണ്ണ – അല്പം
- ഉപ്പ് -പാകത്തിന്
- തേങ്ങാപ്പാല്‍ – ഒരു കപ്പ്
- പെരുംജീരകം -അല്പം
അപ്പം തയ്യാറാക്കുന്ന വിധം
- അരി 8-9 മണിക്കൂര്‍ വരെ വെള്ളത്തിൽ കുതിർക്കുക. പിന്നീട് നല്ലതുപോലെ കഴുകിപ്പൊടിച്ചെടുക്കണം.
- അരി പൊടിക്കുമ്പോള്‍ തരി അധികം ഇല്ലാതെ വേണം പൊടിച്ചെടുക്കാൻ.
- ഒരു കപ്പ് തരി കാച്ചിയത് ഇതിലേക്ക് ചേര്‍ക്കണം. അതിന് ശേഷം ഒരു ഗ്ലാസ്സ്
- അരിപ്പൊടിയില്‍ ഒരു ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് മാവ് തയ്യാറാക്കി ഇതിലേക്ക് ചേര്‍ക്കണം.
- നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ തൂവി മാവ് പരുവത്തിലാക്കി 9 മണിക്കൂറോളം അടച്ച് വെക്കണം.
- ശേഷം, അൽപ്പം ഉപ്പും പഞ്ചസാരയും പെരുംജീരകവും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
- അവസാനമായി ഇതിലേക്ക് തേങ്ങാപ്പാല്‍ കൂടി ചേർക്കുക. ഒരു കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാവ് പരുവത്തില്‍ ആക്കുക. മാവിന് കട്ടി കൂടുതലാണെന്നു തോന്നിയാൽ അൽപപം തേങ്ങാപ്പാൽ കൂടി ചേർത്ത് മാവ് ലൂസ് ആക്കിയെടുക്കുക. അൽപ്പസമയം കൂടി സെറ്റാവാൻ വെയ്ക്കാം.
- ഒരു മണിക്കൂര്‍ കഴിഞ്ഞ് അപ്പച്ചട്ടിയില്‍ മാവ് ഒഴിച്ച് പാലപ്പം ചുട്ടെടുക്കാം. ചെറുതീയിൽ ചട്ടി അടച്ചുവേണം പാലപ്പം തയ്യാറാക്കാൻ.
content highlight: palappam-recipe