Recipe

പൂ പോലെ സോഫ്റ്റായ പാലപ്പം | palappam-recipe

മൃദുവും ക്രിസ്പിയും അതീവ രുചികരവുമായ അപ്പം വീട്ടിൽ ഉണ്ടാക്കാം. ഈ റെസിപ്പി പരിചയപ്പെടൂ.

ആവശ്യമായ ചേരുവകൾ

  • പച്ചരി – അരക്കിലോ
  • തേങ്ങാപ്പാല്‍ – ഒരു കപ്പ്
  • അരിപ്പൊടി കാച്ചിയത് – ഒരു കപ്പ്
  • മാവിനുള്ള വെള്ളം -ഒരു കപ്പ്
  • വെളിച്ചെണ്ണ – അല്‍പം
  • ഉപ്പ് -പാകത്തിന്
  • തേങ്ങാപ്പാല്‍ – ഒരു കപ്പ്
  • പെരുംജീരകം -അല്‍പം

അപ്പം തയ്യാറാക്കുന്ന വിധം

  • അരി 8-9 മണിക്കൂര്‍ വരെ വെള്ളത്തിൽ കുതിർക്കുക. പിന്നീട് നല്ലതുപോലെ കഴുകിപ്പൊടിച്ചെടുക്കണം.
  • അരി പൊടിക്കുമ്പോള്‍ തരി അധികം ഇല്ലാതെ വേണം പൊടിച്ചെടുക്കാൻ.
  • ഒരു കപ്പ് തരി കാച്ചിയത് ഇതിലേക്ക് ചേര്‍ക്കണം. അതിന് ശേഷം ഒരു ഗ്ലാസ്സ്
  • അരിപ്പൊടിയില്‍ ഒരു ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് മാവ്  തയ്യാറാക്കി ഇതിലേക്ക് ചേര്‍ക്കണം.
  • നല്ലതുപോലെ ഇളക്കി മിക്‌സ് ചെയ്ത് അതിലേക്ക് അല്‍പം വെളിച്ചെണ്ണ തൂവി മാവ് പരുവത്തിലാക്കി 9 മണിക്കൂറോളം അടച്ച് വെക്കണം.
  • ശേഷം, അൽപ്പം ഉപ്പും പഞ്ചസാരയും പെരുംജീരകവും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക.
  • അവസാനമായി ഇതിലേക്ക് തേങ്ങാപ്പാല്‍ കൂടി ചേർക്കുക. ഒരു കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് മാവ് പരുവത്തില്‍ ആക്കുക. മാവിന് കട്ടി കൂടുതലാണെന്നു തോന്നിയാൽ അൽപപം തേങ്ങാപ്പാൽ കൂടി ചേർത്ത് മാവ് ലൂസ് ആക്കിയെടുക്കുക. അൽപ്പസമയം കൂടി സെറ്റാവാൻ വെയ്ക്കാം.
  • ഒരു മണിക്കൂര്‍ കഴിഞ്ഞ് അപ്പച്ചട്ടിയില്‍ മാവ് ഒഴിച്ച് പാലപ്പം ചുട്ടെടുക്കാം. ചെറുതീയിൽ ചട്ടി അടച്ചുവേണം പാലപ്പം തയ്യാറാക്കാൻ.

content highlight: palappam-recipe