എറണാകുളം ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ അനൂപിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെത്തി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മർദിച്ചുവെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴുത്തിൽ കുരുക്കിയ ഷാൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ആൺസുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപാണ് (25) പെൺകുട്ടിയെ സംശയത്തിന്റെ പേരിൽ അതിക്രൂരമായ മർദനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി രീതിയിൽ തുടരുകയണ്.
പെൺകുട്ടിയെ അതിക്രൂരമായി അനൂപ് മർദിച്ചുവെന്ന് പൊലീസ് പറഞ്ഞു. മർദനത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയെ പ്രതി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. പെൺകുട്ടി മരിച്ചു എന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടോയെന്ന് പ്രതിക്ക് സംശയം തോന്നിയതിന്റെ പേരിലായിരുന്നു കൊലപ്പെടുത്താൻ ശ്രമിച്ചത്.
ബലാത്സംഗം, വധശ്രമം, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ മറ്റ് പ്രതികള്‍ ഇല്ല. പെണ്‍കുട്ടിയുടെ സ്വത്തുക്കളും പ്രതി ലക്ഷ്യം വച്ചിരുന്നതായാണ് പൊലീസിന്റെ സംശയം.