Recipe

ഈസി ചോക്ലേറ്റ് കേക്ക് , അതും ഓവനും മുട്ടയും ഒന്നുമില്ലാതെ …| chocolate cake

ഓവൻ, മുട്ട, ക്രീം ഇതൊന്നും ഇല്ലാതെ കേക്ക് സാധ്യമാണ്. ഓവനിൽ എങ്ങനെയാണോ കുക്ക് ചെയ്യുന്നത് അതേ രീതിയിൽ തന്നെ ഒരു അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് 10 മുതൽ പതിനഞ്ച് മിനിറ്റു വരെ പ്രീഹീറ്റ് ചെയതെടുത്താൽ മതിയാകും.

ചേരുവകൾ

ഗോതമ്പ് പൊടി
കൊക്കോ പൊടി
വെണ്ണ
ശർക്കര
തൈര്
പാൽ
ഉപ്പ്
ബേക്കിങ് സോഡ
ബേക്കിങ് പൗഡർ
വാനില എസ്സൻസ്
ചോക്കോ ചിപ്സ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് കാൽ കപ്പ് ഉരുക്കിയ വെണ്ണ, രണ്ട് കപ്പ് ശർക്കര, കാൽ കപ്പ് തൈര് എന്നിവ ചേർത്തിളക്കുക.

ഇതിലേയ്ക്ക് അര കപ്പ് തണുപ്പില്ലാത്ത പാൽ ചേർത്തിളക്കുക.

മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൊടി, ഒരു കപ്പ് ഗോതമ്പ് പൊടി, കാൽ ടീസ്പൂൺ ബേക്കിങ് സോഡ, ഒരു ടീസ്പൂൺ ബോക്കിങ് പൗഡർ, ഒരു ടീസ്പൂൺ വാനില എസ്സൻസ്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കുക.

ബട്ടർ പേപ്പർ വെച്ച പാത്രത്തിലേയ്ക്ക് ഇതൊഴിക്കുക, മുകളിലായി ചോക്കോ ചിപ്സ് കൂടി ചേർക്കുക.

10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത് ഒരു പാത്രത്തിലേയ്ക്ക് ഇറക്കി വെച്ച് കുറഞ്ഞ തീയിൽ മുക്കാൽ മണിക്കൂർ വേവിക്കുക.

content highlight: chocolate cake