തേങ്ങാപ്പാൽ ചേർത്ത് ചെമ്മീൻ കറി കഴിച്ചിട്ടുണ്ടോ?. ക്രീമിയായിട്ടുള്ള അടിപൊളി വിഭവമാണിത്.
ചേരുവകൾ
ചെമ്മീൻ
വെളുത്തുള്ളി
ഇഞ്ചി
ചുവന്നുള്ളി
തേങ്ങ
ഉപ്പ്
മഞ്ഞൾപ്പൊടി
കറിവേപ്പില
തേങ്ങാപ്പാൽ
വെളിച്ചെണ്ണ
കടുക്
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
പത്ത് വെളുത്തുള്ളി, ഇടത്തരം വലിപ്പമുള്ള ഒരു ഇഞ്ചി, നാല് പച്ചമുളക്, കുറച്ച് ചുവന്നുള്ളി എന്നിവ ചതച്ചെടുക്കുക.
അതിലേയ്ക്ക് അര ടേബിൾസ്പൂൺ വെളിച്ചെണ്ണ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് കപ്പ് തേങ്ങാപ്പാൽ, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ കടുക്, അൽപ്പം ഉലുവ, കറിവേപ്പില, എന്നിവ ചേർത്ത് വറുക്കുക.
മസാല ചേർത്ത് മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ ഇതിലേയ്ക്ക് ചേർത്തിളക്കി വേവിക്കുക.
അര ടേബിൾസ്പൂൺ കുരുമുളകു പൊടി കൂടി ചേർത്തിളക്കി. കുറച്ച് കറിവേപ്പിലയും, ഇഞ്ചി നീളത്തിൽ അരിഞ്ഞതും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
content highlight: coconut-shrimp-curry-creamy-recipe