India

മഹാകുംഭമേള ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ച ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. റിട്ടയേര്‍ഡ് ജഡ്ജി ഹര്‍ഷകുമാര്‍, മുന്‍ ഡിജിപി വി കെ ഗുപ്ത, റിട്ടയേഡ് ഐഎഎസ് ഓഫീസര്‍ ഡി കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുളള മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണം ആരംഭിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൂടാതെ പൊലീസും സമാന്തര അന്വേഷണം നടത്തും.

12 വർഷത്തിന് ശേഷമുള്ള കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ് രാജിൽ 9-10 കോടി ഭക്തർ എത്തിയിരുന്നുവെന്നും ജനക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ, ക്രമീകരണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.