Entertainment

എനിക്കേറ്റവും അടുപ്പം ആ നടിയുമായി, ഞാൻ വിളിച്ചാൽ എത്ര ചെറിയ റോളും അഭിനയിക്കും : ഗൗതം മേനോൻ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന സംവിധായകനാണ് ഗൗതം വാസുദേവ മേനോൻ. എക്കാലത്തെയും മികച്ച കൾട്ട് ചിത്രങ്ങൾ സമ്മാനിച്ച വ്യക്തി എന്ന നിലയിൽ ആണ് ഗൗതം മേനോൻ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ഇപ്പോൾ തനിക്ക് പ്രിയപ്പെട്ട ഏറെ അടുപ്പമുള്ള നടി ആരാണെന്ന് തുറന്ന് പറയുകയാണ് ഗൗതം മേനോൻ. താൻ എപ്പോൾ വിളിച്ചാലും ഒരു മടിയും കൂടാതെ അഭിനയക്കാൻ എത്തുന്ന നടി തൃഷ കൃഷ്ണൻ ആണെന്നാണ് ഗൗതം മേനോൻ പറയുന്നത്. എത്ര ചെറിയ വേഷമാണെങ്കിലും യാതൊരു മടിയുമില്ലാതെ തൃഷ ചെയ്യുമെന്നും അവർ തമ്മിൽ അത്തരത്തിലുള്ള ബന്ധമാണെന്നും സംവിധായാകൻ കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിന്റെ സമയത്ത് വിണ്ണെത്താണ്ടി വരുവായയുടെ രണ്ടാം ഭാഗം എന്ന രീതിയിൽ ഒരു ചെറിയ ഷോർട്ട് ഫിലിം ചെയ്യാൻ തൃഷയെ വിളിച്ചെന്നും യാതൊരു മടിയുമില്ലാതെ അവർ സമ്മതം പറഞ്ഞെന്നും ഗൗതം മേനോൻ പറയുന്നു. എന്നെ അറിന്താൽ എന്ന സിനിമയിൽ തൃഷയെ വിളിക്കാമെന്ന് കരുതിയെന്നും എന്നാൽ നിർമ്മാതാവിന്റെ ആഗ്രഹം അനുഷ്കയായിരുന്നെന്നും ജിവിഎം കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സിനോടുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.

സൂപ്പര്‍ ഹിറ്റായ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന  സിനിമയ്ക്ക് ഒരു പതിറ്റാണ്ടിനുശേഷം കാര്‍ത്തിക് ശിവകുമാറും ജെസ്സി തെക്കേകത്തും ലോക്ക്ഡൗണ്‍ കാലത്താണ് വീണ്ടും എത്തിയത്. കാര്‍ത്തിക്ക്  ലോക്ഡൗണ്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദത്തില്‍ ഒരു വരി പോലും എഴുതാനാവാതെ  റൈറ്റേഴ്സ് ബ്ലോക്കില്‍ ഇരിക്കുമ്പോഴാണ്  ഫെയ്സ്ബുക്കില്‍ ജെസി യു.കെയില്‍ നിന്ന് നാട്ടിലെത്തിയതായി അറിയുന്നത്. പിന്നാലെ നമ്പറെടുത്ത് വിളിക്കുന്നതാണ്  ചിത്രം.  തൃഷയും ചിമ്പുവും രണ്ടിടങ്ങളില്‍ നിന്ന് നടത്തുന്ന ഫോണ്‍ സംഭാഷണം  മാത്രമാണ്  12 മിനിറ്റ് നീണ്ട  ചിത്രത്തിലുള്ളത്.

2010 ലാണ് വിണ്ണൈ താണ്ടി വരുവായെ  തിയേറ്ററുകളിലെത്തിയത്.  തിരക്കഥ, സംവിധാനം ഗൗതം വാസുദേവ മേനോന്‍, സംഗീതം എ.ആര്‍. റഹ്മന്‍, കഥാപാത്രങ്ങള്‍  ജെസിയായി  തൃഷയും കാര്‍ത്തിക്കായി ചിമ്പുവും.  2020 ല്‍ ചിത്രത്തിന്റെ തുടര്‍ച്ചയായ ഇറക്കിയ ഹ്രസ്വ ചിത്രത്തിലും ഇതേ ടീം തന്നെയാണുള്ളത്. സംഗീതം നല്‍കിയിരിക്കുന്നത്  എ.ആര്‍. റഹ്മാനാണ്. ഈശ്വരി കെ. ഗണേഷാണ് നിര്‍മാണം.