Kerala

ചതിരൂരില്‍ കടുവ സാന്നിധ്യം ഇല്ല, കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേത്: എ കെ ശശീന്ദ്രന്‍

കണ്ണൂര്‍ ചതിരൂരില്‍ കടുവ സാന്നിധ്യം ഇല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. സ്ഥലത്ത് പുലിയെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരും. പ്രദേശത്ത് ഏഴ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് മലയോര ജാഥ എന്തിനാണെന്ന് അറിയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്ര നിയമം മാറ്റാനാകില്ലെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. വന്യമൃഗ ശല്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് കെ സുധാകരനും പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.