Kerala

ഇരുട്ടടിയ്ക്ക് കുറവില്ല; ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി | kseb announces surcharge on power bills

യൂണിറ്റിന് 10 പൈസ വച്ച് പിരിക്കുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.