Recipe

ഫിഷ് ഫ്രൈ പ്രത്യേക രീതിയില്‍ ഉണ്ടാക്കി നോക്കിയാലോ

ചേരുവകൾ

വലിയ മീന്‍ – 2 എണ്ണം
മുട്ട – 2 എണ്ണം
റൊട്ടിപ്പൊടി – 100 ഗ്രാം
കുരുമുളക് പൊടി – 1 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
മുളക് പൊടി – 1 ടി സ്പൂണ്‍
മല്ലിപ്പൊടി – 1 ടി സ്പൂണ്‍
വിനാഗിരി – 1 ടി സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – 2 കഷണം
ഉപ്പ് – പാകത്തിന്

ഉണ്ടാക്കേണ്ടവിധം

ഉള്ളി, ഇഞ്ചി എന്നിവ ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരുമണിക്കൂറില്‍ അധികം വയ്ക്കണം. ഇനി മീന്‍ കഷണങ്ങള്‍ മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വറുത്ത് എടുക്കൂ…സ്പെഷല്‍ മീന്‍ ഫ്രൈ റഡി!