India

വിരമിച്ച സൈനികരെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി | supreme court retired army pension

നിരവധി മുൻ സൈനികർക്ക്‌ ഡിസേബിളിറ്റി പെൻഷൻ അനുവദിച്ച്‌ ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്‌

ഡൽഹി: വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട് വിരമിച്ച സായുധ സേനാംഗങ്ങളെ കോടതിയിൽ ആവർത്തിച്ച് കൊണ്ടുപോയതിന് കേന്ദ്രസർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം കേസുകളിൽ അനാവശ്യ വ്യവഹാരങ്ങൾ ഉണ്ടാകുന്നത് തടയാൻ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

വ്യോമസേനയിൽ റേഡിയോ ഫിറ്ററായിരുന്ന ആൾക്ക്‌ ഡിസേബിളിറ്റി പെൻഷൻ അനുവദിച്ച സായുധസേനാട്രൈബ്യുണലിന്റെ ഉത്തരവിന്‌ എതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ്‌ സുപ്രീംകോടതി വിമർശനമുണ്ടായത്‌. നിരവധി മുൻ സൈനികർക്ക്‌ ഡിസേബിളിറ്റി പെൻഷൻ അനുവദിച്ച്‌ ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്‌. എല്ലാ ഉത്തരവുകൾക്ക്‌ എതിരെയും നിങ്ങൾ അപ്പീൽ ഫയൽ ചെയ്യുന്നത്‌ എന്തിനാണ്‌?. വർഷങ്ങൾ നീണ്ട ജോലിക്ക്‌ ശേഷം തൊഴിലെടുക്കാൻ വയ്യാതായവർക്ക്‌ പെൻഷൻ നൽകാമെന്നാണ്‌ ട്രൈബ്യൂണൽ ഉത്തരവ്‌. ഈ വിഷയത്തിൽ സർക്കാർ തീർച്ചയായും ഒരു നയമുണ്ടാക്കണം. സൈനികരെ അനാവശ്യമായി കോടതിയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ ശരിയായ നടപടിയല്ലെന്ന് ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.