ചേരുവകൾ
പനീർ – 200 ഗ്രാം
പാലക് – ഒരു വലിയ കെട്ട്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 2 സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – 1/2 ടീസ്പൂൺ
3- 4 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്
സവാള – 2 എണ്ണം ചെറുതായി അരിഞ്ഞത്
തക്കാളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
ജീരകം – 1 ടീസ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 /4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ ( എരുവിനനുസരിച്ചു ക്രമീകരിക്കുക )
ഉപ്പ് ആവശ്യത്തിന്
മല്ലിയില അരച്ചത് – ഒരു സ്പൂൺ
കസൂരി മേഥി – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചെറു നാരങ്ങയുടെ പകുതി കഷ്ണത്തിലെ നീര്
ഒരു പാത്രത്തിൽ 4 ഗ്ലാസ് വെള്ളം എടുത്തു തിളപ്പിക്കുക . വെള്ളം തിളച്ചാൽ കഴുകി വച്ചിരിക്കുന്ന പാലക് ചീര അതിൽ ഇട്ടു ഇളക്കി 2 മിനിറ്റോളം തിളപ്പിക്കുക .
2 മിനിറ്റ് കഴിഞ്ഞാൽ ചീര ഒരു പാത്രം തണുത്ത വെള്ളത്തിലേക്ക് കോരി ഇടുക
ഇനി മിക്സി ജാറിലേക്ക് ചീര മാറ്റുക എന്നിട്ട് നന്നായി അരച്ചെടുക്കുക . ചീരയുടെ പച്ച നിറം മാറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്
പനീർ ചെറിയ ചതുര കഷ്ണങ്ങളായി നുറുക്കി വയ്ക്കുക
ചൂടായ പാനിൽ എണ്ണയൊഴിച്ചു അതിൽ ജീരകം മൂപ്പിക്കുക
ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് മൂപ്പിക്കുക
ഇനി സവാള ചേർക്കാം
സവാള നന്നായി വാടിയാൽ തക്കാളി ചേർക്കാം .
തക്കാളി നന്നായി വെന്തു പാകമാകുന്ന വരെ ഇളക്കുക
ഇതിലേക്ക് മുളകുപൊടി , മല്ലിപ്പൊടി , മഞ്ഞൾപ്പൊടി , ഗരം മസാല ഇവ ചേർത്ത് ഒരു മിനിറ്റ് പാകം ചെയ്യുക
ഇനി അരച്ച് വച്ചിരിക്കുന്ന ചീര ചേർക്കാം
പാകത്തിന് ഉപ്പും , മല്ലിയില അരച്ചതും ചേർത്ത് 2 മിനിറ്റോളം തിളപ്പിക്കുക
ഇതിലേക്ക് പനീർ കഷ്ണങ്ങളും , കസൂരി മേഥിയും, നാരങ്ങാനീരും ചേർത്ത് ഇളക്കി അടച്ചു വച്ച് 2 മിനിറ്റ് ചെറു തീയിൽ പാകം ചെയ്യുക
ഇനി തീ കെടുത്തി ഫ്രഷ് ക്രീം ചേർക്കാം
പാലക് പനീർ തയ്യാർ