Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂടേറും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടു കൂടും. തെക്കൻ കേരളത്തെക്കാൾ ഉയർന്ന താപനിലയാണ് വടക്കൻ കേരളത്തിൽ അനുഭവപ്പെടുന്നത്. മധ്യകേരളത്തിൽ നേരിയ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും താപനിലയിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റ് മധ്യകേരളത്തിലൂടെയും തെക്കൻ കേരളത്തിലൂടെയും കടന്നുപോകുന്നതു കൊണ്ട് ഈ പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും സാധ്യതയുള്ളത്.